ബന്ധുവായ യുവതിയുടെ വിയോഗം സഹിക്കാനായില്ല ! അതേ ചിതയില്‍ ചാടി യുവാവ് ജീവിതം അവസാനിപ്പിച്ചു…

അടുത്ത ബന്ധുവായ യുവതിയുടെ മരണം സഹിക്കാന്‍ കഴിയാതെ യുവാവ് അതേ ചിതയില്‍ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം.

വെള്ളിയാഴ്ച കാല്‍വഴുതി കിണറ്റില്‍ വീണതിനെ തുടര്‍ന്ന് ജ്യോതി ദാഗയെന്ന യുവതി മരിച്ചിരുന്നു. ശനിയാഴ്ചയാണ് ഇവരുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയത്.

ചടങ്ങുകള്‍ക്ക് ശേഷം ബന്ധുക്കള്‍ തിരികെ വീടുകളിലേക്ക് മടങ്ങി. എന്നാല്‍ കരണ്‍ (21) എന്ന യുവാവ് ശ്മശാനത്തിലേക്ക് തിരികെ എത്തി. കത്തിയെരിയുന്ന ചിതയ്ക്ക് മുന്നില്‍ നമസ്‌കരിച്ച ശേഷം തീയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും വൈകിപ്പോയിരുന്നു. തീയില്‍ നിന്ന് കരണിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

Leave a Comment