പോ​ലീ​സ് ജീ​പ്പ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കു പ​രി​ക്ക്


പാ​ല​ക്കാ​ട്: ആ​ര്യ​ന്പാ​വി​ൽ പോ​ലീ​സ് ജീ​പ്പ് ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ശ്രീ​കൃ​ഷ്ണ​പു​രം സ്റ്റേ​ഷ​നി​ലെ ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​പ​ക​ട​ത്തി​ൽ ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന എ​സ്ഐ​യ്ക്കും വാ​ഹ​ന​മോ​ടി​ച്ച സി​പി​ഒ​യ്ക്കും പ​രി​ക്കേ​റ്റു. ശ്രീ​കൃ​ഷ്ണ​പു​രം സ്റ്റേ​ഷ​നി​ലെ എ​സ്ഐ ശി​വ​ദാ​സ​ൻ, സി​പി​ഒ ഷെ​മീ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​ക​ല്ലി​ൽ​നി​ന്ന് ശ്രീ​കൃ​ഷ്ണ​പു​ര​ത്തേ​ക്കു പോ​വു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​ട​യ്ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment