ബീ​മു​ക​ൾ തകർന്നത് എങ്ങനെ? അന്വേഷണം ആരംഭിച്ചു; നാ​ട്ടു​കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​കളും രക്ഷപ്പെട്ടത് ഭാഗ്യത്തിന്


ത​ല​ശേ​രി: മു​ഴ​പ്പി​ല​ങ്ങാ​ട് -മാ​ഹി ബൈ​പാ​സി​നാ​യി അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ കി​ഴ​ക്കേ​പാ​ല​യാ​ട് നി​ന്നും നി​ട്ടൂ​ർ ബാ​ല​ത്തി​ലേ​ക്ക് പ​ണി​യു​ന്ന പാ​ല​ത്തി​ന്‍റെ നാ​ല് ബീ​മു​ക​ൾ ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ ദേ​ശീ​യ​പാ​ത വി​ഭാ​ഗം അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന അ​പ​ക​ട​ത്തി​ൽ ത​ല​നാ​രി​ഴ​ക്കാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. നാ​ട്ടു​കാ​രു​ടെ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടേ​യും സാ​ന്നി​ധ്യ​മി​ല്ലാ​ത്ത സ​മ​യ​ത്ത് പാ​ലം ത​ക​ർ​ന്ന​തി​നാ​ലാ​ണ് ആ​ള​പാ​യം ഇ​ല്ലാ​തി​രു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്തെ​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി.​എ. നാ​രാ​യ​ണ​ൻ, സ​ജീ​വ് മാ​റോ​ളി , എം.​പി. അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

പാ​ലം ത​ക​ർ​ന്ന സം​ഭ​വ​ത്തി​ൽ കാ​ള പെ​റ്റെ​ന്നു കേ​ട്ടാ​ൽ ക​യ​റെ​ടു​ക്കു​ന്ന എ.​എ​ൻ. ഷം​സീ​ർ എം​എ​ൽ​എ​യു​ടെ നി​ല​പാ​ട് ദു​രൂ​ഹ​ത ഉ​യ​ർ​ത്തു​ന്ന​താ​യും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

20 കോ​ടി​യു​ടെ ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി​യി​ൽ നാ​ല് കോ​ടി ക​മ്മീ​ഷ​ൻ പ​റ്റി​യ​തു പോ​ലെ​യാ​ണോ മാ​ഹി ബൈ​പ്പാ​സ് നി​ർ​മാ​ണ​മെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ൽ ഒ​രു പ​രി​ശോ​ധ​ന​യും സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്നി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് പാ​ലം ത​ക​ർ​ന്ന​തി​ലൂ​ടെ വ്യ​ക്ത​മാ​യി​ട്ടു​ള്ള​തെ​ന്നും ഹ​രി​ദാ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

കോ​ൺ​ക്രീ​റ്റ് ക​ഴി​ഞ്ഞ് തൂ​ണി​ന് മു​ക​ളി​ൽ ഉ​യ​ർ​ത്തി​വ​ച്ച നാ​ലു ബീ​മു​ക​ളാ​ണ് ഇ​ന്ന​ലെ ത​ക​ർ​ന്ന് പു​ഴ​യി​ൽ പ​തി​ച്ച​ത്. ബൈ​പ്പാ​സി​ലെ ഏ​റ്റ​വും നീ​ള​മു​ള്ള പാ​ല​മാ​ണി​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പു​വ​രെ തൊ​ഴി​ലാ​ളി​ക​ളും മീ​ൻ​പി​ടി​ത്ത​ക്കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ൽ തൊ​ഴി​ലാ​ളി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പോ​യ​തി​നാ​ലും മീ​ൻ​പി​ടി​ത്ത​ക്കാ​ർ അ​വി​ടെ നി​ന്ന് പോ​യ​തി​നാ​ലും വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.​വി​വ​ര​മ​റി​ഞ്ഞ് ധ​ർ​മ്മ​ടം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

പെ​രു​മ്പാ​വൂ​രി​ലെ ഇ.​കെ.​കെ.​ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. ഇ​വ​ർ ഉ​പ ക​രാ​റും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment