ത​ല​ശേ​രി പീ​ഡ​നം; ഷറാറയ്ക്ക് ലൈംഗികശേഷി കുറവുണ്ടെന്ന റിപ്പോർട്ട്; ഡോ​ക്ട​റും പ്ര​തി സ്ഥാ​ന​ത്തേ​ക്ക്

 


ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി​യാ​യ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) ന് ​ലൈം​ഗി​ക ശേ​ഷി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കാ​ൻ തീ​രു​മാ​നം.

പോ​ക്സോ ഉ​ൾ​പ്പെ​ട്ട ഗൗ​ര​വ​മേ​റി​യ കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും വി​ധം ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധ റി​പ്പോ​ർ​ട്ട് ഡോ​ക്ട​ർ ന​ൽ​കി​യ​താ​യാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ ലീ​ഗ​ൽ സെ​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കും വി​ധം റി​പ്പോ​ർ​ട്ട് ന​ൽ​കി​യ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​ര​ള പോ​ലീ​സ് ആ​ക്ടി​ലേ​യും ഐ​പി​സി​യി​ലേ​യും വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള​ത്.

സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ആ​ർ.​ഇ​ള​ങ്കോ​യു​ടെ സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചാ​ലു​ട​ൻ പോ​ലീ​സ് എ​ഫ് ഐ ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യും.

വി​വാ​ദ​മാ​യ പീ​ഡ​ന കേ​സി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ഡി​സ്ട്രി​ക്ട് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ബി.​വി ശ​ശീ​ന്ദ്ര​ൻ, ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ ബീ​ന കാ​ളി​യ​ത്ത് എ​ന്നി​വ​ർ ആ​രോ​ഗ്യ വ​കു​പ്പി​നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment