താമരശേരി ചുരത്തിൽ വാഹനാപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി ചു​ര​ത്തി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നു ദാ​രു​ണാ​ന്ത്യം. താ​മ​ര​ശേ​രി ചു​രം ഒ​ന്നാം വ​ള​വി​നു താ​ഴെ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ നെ​ല്ലി​പ്പൊ​യി​ൽ സ്വ​ദേ​ശി മ​ണ്ണാ​ട്ട് എം.​എം. ഏ​ബ്ര​ഹാം (68) ആ​ണു മ​രി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഹൈ​വേ പോ​ലീ​സും ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ത​ടി ക​യ​റ്റി ചു​ര​മി​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന താ​മ​ര​ശേ​രി സ്വ​ദേ​ശി​യു​ടെ ലോ​റി​യു​മാ​യാ​ണ് ബൈ​ക്ക് കൂ​ട്ടി​യി​ടി​ച്ച​ത്.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രാ​യ ല​ത്തീ​ഫ് പാ​ല​ക്കു​ന്ന​ൻ, സ​മ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രു​ക്കേ​റ്റ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ച​ത്.

Related posts

Leave a Comment