വീ​ട്ടി​ൽ വോ​ട്ട്; പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി

കോ​ട്ട​യം: 2024 ലോ​ക്സ​ഭാ ഇ​ല​ക്ഷ​നോ​ട​നു​ബ​ന്ധി​ച്ച് 85 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും മ​റ്റു ശാ​രീ​രി​ക അ​സ്വ​സ്ഥ​ത നേ​രി​ടു​ന്ന​വ​രു​മാ​യ ആ​ളു​ക​ളു​ടെ വീ​ട്ടി​ലെ​ത്തി വോ​ട്ട് ചെ​യ്യിക്കുന്ന​തി​നു​വേ​ണ്ടി നി​യ​മി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി വി​ല​യി​രു​ത്തി.

പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണു വീ​ടു​ക​ളി​ൽ​ത്ത​ന്നെ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വൃ​ദ്ധ​രു​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ന​ട​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related posts

Leave a Comment