തട്ടിക്കൊണ്ടുപോകൽ; ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ വിട്ടുകിട്ടാൻ ആവശ്യപ്പെട്ടത് 80000 രൂപ

പെ​രു​ന്പാ​വൂ​ർ: ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ളി​വി​ൽ താ​മ​സി​പ്പി​ച്ച് ബ​ന്ധു​ക്ക​ളി​ൽ നി​ന്ന് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട നാ​ല് ആ​സാം സ്വ​ദേ​ശി​ക​ളെ കാ​ല​ടി​യി​ൽ​നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി. ആ​സാം മോ​റി​ഗാ​വ് സ്വ​ദേ​ശി​ക​ളാ​യ ബാ​ബു​ൽ ഹു​സൈ​ൻ (22), മു​ഖ്സി​ദു​ൽ ഹ​ഖ് (22), അ​ജീ​ജു​ൽ ഹ​ഖ് (26), ജു​ൽ​ഫി​ക്ക​ൽ അ​ലി (20) എ​ന്നി​വ​രെ​യാ​ണ് പെ​രു​ന്പാ​വൂ​ർ പോ​ലീ​സ് ത​ന്ത്ര​പൂ​ർ​വം അ​റ​സ്റ്റു ചെ​യ്ത​ത്.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് ഷൂ​ര​ജ് അ​ലി (43), ഷ​ഫി​ദു​ൽ ഇ​സ്ലാം (42) എ​ന്നി​വ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ശേ​ഷം ഇ​രു​വ​രു​ടെ​യും ആ​സാ​മി​ലെ ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യ​മാ​യി 80,000 രൂ​പ​യാ​ണ് പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്:

ഷൂ​ര​ജ് അ​ലി​യു​ടെ മ​ക​ൻ മൊ​ബൈ​ൽ ഫോ​ണ്‍ മോ​ഷ്ടി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഷൂ​ര​ജ് അ​ലി​യേ​യും ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന ഷ​ഫി​ദു​ൽ ഇ​സ്ല​മി​നേ​യും പ്ര​തി​ക​ൾ ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നു. ഫോ​ണ്‍ കോ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​തി​രി​ക്കു​ന്ന​തി​നാ​യി ഷൂ​ര​ജി​ന്‍റെ​യും ഷ​ഫി​ദു​ലി​ന്‍റെ​യും ഫോ​ണി​ൽനി​ന്നാ​ണ് നാ​ലം​ഗ​സം​ഘം ബ​ന്ധു​ക്ക​ളെ വി​ളി​ച്ച് മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ഷ​ഫി​ദു​ലി​ന്‍റെ ബ​ന്ധു​ക്ക​ൾ ക​രു​നാ​ഗ​പ്പി​ള്ളി​യി​ലു​ള്ള ഷ​ഫി​ദു​ലി​ന്‍റെ മ​ക​ൻ ജൈ​ന​ൽ ആ​ബി​ദി​നെ വി​വ​ര​മ​റി​യി​ച്ചു. ജൈ​ന​ൽ പെ​രു​ന്പാ​വൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൊ​ബൈ​ൽ ഫോ​ണു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സൈ​ബ​ർ​സെ​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ൾ കാ​ല​ടി​ക്ക് സ​മീ​പം പി​രാ​രൂ​ർ ഭാ​ഗ​ത്തു​ണ്ടെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ ടൈ​ൽ ക​ന്പ​നി​ക്ക് പി​റ​കി​ലു​ള്ള മു​റി​യി​ലാ​ണ് പ്ര​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. തു​ട​ർ​ന്ന് പ​ണം ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ന്ത്ര​പൂ​ർ​വം അ​വി​ടെ​യെ​ത്തി​യാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്. തു​ട​ർ​ന്ന് ഇ​വ​രു​ടെ ത​ട​വി​ലാ​യി​രു​ന്ന ഷൂ​ര​ജി​നെ​യും ഷ​ഫി​ദു​ലി​നേ​യും മോ​ചി​പ്പി​ച്ചു. പെ​രു​ന്പാ​വൂ​ർ സി.​ഐ. സു​മേ​ഷ്, എ​സ്ഐ ലൈ​സാ​ദ് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts