ഓച്ചിറയിൽ പതിനാലുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി; മുൻപും പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം യുവാക്കൾ വിട്ടയച്ചിരുന്നതായി പോലീസ്

കൊല്ലം: ഓച്ചിറയിൽ പതിനാലു വയസുകാരിയെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാൻ സ്വദേശികളായ ദന്പതികളുടെ മകളെയാണ് കാണാതായിരിക്കുന്നത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് നാലംഗ മലയാളി സംഘമാണെന്നാണ് സൂചന.

പെണ്‍കുട്ടി യുവാക്കളിൽ ഒരാളുമായി പ്രണയത്തിലായിരുന്നുവെന്നും നാല് ദിവസം മുൻപും സമാന സംഭവമുണ്ടായി എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നാല് ദിവസം മുൻപ് പെണ്‍കുട്ടിയെ കൊണ്ടുപോയ ശേഷം യുവാക്കൾ വിട്ടയച്ചിരുന്നു. ഇന്ന് രാവിലെയാണ് വീണ്ടും സംഘം പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പ്രതിമ വിൽപ്പനയ്ക്കായി കേരളത്തിലെത്തിയവരാണ്. കൊല്ലത്തെ വിവിധ പ്രദേശങ്ങളിലാണ് ഇവർ താമസിച്ചുപോരുന്നത്. പെണ്‍കുട്ടിയെ കാണാതായിട്ടും ഇവർ പോലീസ് പരാതി പെട്ടിരുന്നില്ല. യുവാക്കളുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് പോലീസ് നടത്തുന്നത്. എത്രയും പെട്ടന്ന് യുവാക്കളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചു.

Related posts