സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ന്‍റെ ജാ​ഗ്ര​ത; പി​ടി​യി​ലായത് സ്ഥിരം കള്ളൻ; ചെറിയ മോതിരം വെച്ച് വലിയ മോതിരം തട്ടുന്ന ശ്രീകാന്തിന്‍റെ തട്ടിപ്പുകൾ ഇങ്ങനെ…

വൈ​ക്കം: ചെ​റി​യ മോ​തി​രം വ​ച്ച് വ​ലി​യ മോ​തി​രം ത​ട്ടി​യെ​ടു​ക്കു​ന്ന സ്ഥി​രം ക​ള്ള​ൻ പി​ടി​യി​ലാ​യ​ത് സ്വ​ർ​ണ​ക്ക​ട​ക്കാ​ര​ന്‍റെ ജാ​ഗ്ര​ത. ആ​ദ്യ​ത്തെ മോ​ഷ​ണം വി​ജ​യി​ച്ച ക​ള്ള​ൻ ര​ണ്ടാ​മ​ത്തെ പ​രീ​ക്ഷ​ണ​ത്തെ തു​ട​ർ​ന്ന് അ​ക​ത്താ​വു​ക​യും ചെ​യ്തു. സ്വ​ർ​ണ​ക്ക​ട​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി വ​ന്ന​യാ​ളെ ഇ​ന്ന​ലെ ത​ല​യോ​ല​പ​റ​ന്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ച​ങ്ങ​നാ​ശേ​രി പാ​യി​പ്പാ​ട് തെ​ക്കേ​ന​ട​യി​ൽ ശ്രീ​കാ​ന്തി (42) നെ​യാ​ണ് വൈ​ക്കം പ​ഴേ​മ​ഠം ജു​വ​ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​യോ​ല​പ്പ​റ​ന്പ് ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്ട​ത്തി​ൽ ജൂ​വ​ല​റി​യി​ൽ നി​ന്നും സ്വ​ർ​ണം വാ​ങ്ങ​നേ​യെ​ന്ന വ്യാ​ജേ​ന എ​ത്തി സ്വ​ർ​ണ മോ​തി​രം വ​യ്ക്കു​ന്ന പാ​ഡി​ൽ ര​ണ്ടു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​ത്തി​ന്‍റെ മോ​തി​രം വ​ച്ച​ശേ​ഷം സ​മാ​ന ഫാ​ഷ​നി​ലു​ള്ള എ​ട്ടു​ഗ്രാം തൂ​ക്കം വ​രു​ന്ന 28,000രൂ​പാ വി​ല​മ​തി​ക്കു​ന്ന മോ​തി​രം ജീ​വ​ന​ക്കാ​ർ അ​റി​യാ​തെ ഇ​യാ​ൾ ക​ഴി​ഞ്ഞ ര​ണ്ടി​നു ഉ​ച്ച​യ്ക്ക് ഒ​ന്നി​നു മോ​ഷ്ടി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ സ​മാ​ന​രീ​തി​യി​ൽ വൈ​ക്കം പ​ഴേ​മ​ഠം ജൂ​വ​ല​റി​യി​ൽ മോ​ഷ​ണ​ത്തി​ന് ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജ്വ​ല്ല​റി ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ത​ല​യോ​ല​പ​റ​ന്പി​ലെ മോ​ഷ​ണ വി​വ​രം സ്വ​ർ​ണ​ക്ക​ട​ക്കാ​ർ മ​റ്റു ക​ട​ക്കാ​രെ അ​റി​യി​ച്ചി​രു​ന്ന​തി​നാ​ൽ ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ച്ച​താ​ണ് ക​ള്ള​നെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞ​ത്.

ത​ല​യോ​ല​പ്പ​റ​ന്പ് എ​സ്ഐ ടി.​കെ. സു​ധീ​ർ, എ​എ​സ്ഐ​മാ​രാ​യ ജ​യ​കു​മാ​ർ, മാ​ത്യു, എ​സ്സി​പി​ഒ സു​ധീ​ർ, സി​പി​ഒ സു​ധീ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.പ്ര​തി​യു​ടെ പേ​രി​ൽ ച​ങ്ങ​നാ​ശേ​രി, മാ​വേ​ലി​ക്ക​ര, കാ​യം​കു​ളം, കൊ​ട്ടാ​ര​ക്ക​ര, എ​ന്നി​വി​ട​ങ്ങ​ളി​ൽ മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

Related posts