ലാ​ഭ​വി​ഹി​തം വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്;  ദ​മ്പതികളുടെ തട്ടിപ്പിന് ഇരയായവരിൽ ഡോക്ടറും; നഷ്ടപ്പെട്ടത് 4 കോടിയോളം രൂപ

കാ​ക്ക​നാ​ട്: ലാ​ഭ​വി​ഹി​തം ന​ൽ​കാ​മെ​ന്ന് വാ​ഗ്ദാ​നം ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സി​ൽ മാ​സ്റ്റേ​ഴ്സ് ഫി​ൻ​സെ​ർ​വ് സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ ദ​ന്പ​തി​ക​ൾ​ക്കെ​തി​രേ തൃ​ക്കാ​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.


സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ എ​ബി​ൻ വ​ർ​ഗീ​സ്, ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.തൃ​ക്കാ​ക്ക​ര ഭാ​ര​ത് മാ​താ കോ​ള​ജി​ന് എ​തി​ർ​വ​ശ​ത്തെ ച​ക്ക​രം​പി​ള​ളി അ​വ​ന്യൂ ബി​ൽ​ഡിം​ഗി​ൽ മാ​സ്റ്റേ​ഴ്സ് ഫി​ൻ​സെ​ർ​വ് സ്ഥാ​പ​നം വ​ഴി ഷെ​യ​ർ മാ​ർ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ച്ച് പ്ര​തി​മാ​സം വ​ൻ ലാ​ഭ​വി​ഹി​തം ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ഉ​ൾ​പ്പ​ടെ ര​ണ്ടു​പേ​രി​ൽ നി​ന്നു​മാ​യി നാ​ലു​കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് കേ​സ്. സം​ഭ​വ​ത്തി​ൽ സ്ഥാ​പ​ന ഉ​ട​മ​ക​ളാ​യ ദ​ന്പ​തി​ക​ൾ ഒ​ളി​വി​ലാ​ണ്.

Related posts

Leave a Comment