മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​ ജ​യി​ല്‍ ചാ​ടി​! പ്ര​തി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍​നി​ന്ന് ചാ​ടി​പ്പോ​യ പ്ര​തി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.

ഓ​ല​യ​മ്പാ​ടി പു​തി​യ​വ​യ​ല്‍ സ്വ​ദേ​ശി വി.​ജെ.​ജ​യിം​സ് തോ​മ​സാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ആ​ള്‍​താ​മ​സ​മി​ല്ലാ​ത്ത വീ​ട്ടി​ല്‍​നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 7നാ​ണ് തോ​മ​സ് ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ല്‍​നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

ജ​യി​ല്‍ സൂ​പ്ര​ണ്ടി​ന്റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ജീ​വ​പ​ര്യ​ന്തം ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ള്‍ ജ​യി​ല്‍ ചാ​ടി​യ​ത്. കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഇ​യാ​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് വ​രു​ന്ന​തി​നി​ടെ ന​ല്ല​ന​ട​പ്പ് പ​രി​ഗ​ണി​ച്ച് 2017ല്‍ ​ചീ​മേ​നി തു​റ​ന്ന ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment