ടി​ക്ക​റ്റ് മെ​ഷീ​ൻ പൊ​ട്ടി​ത്തെ​റി​ച്ച് ക​ണ്ട​ക്ട​ർ​ക്ക് പൊ​ള്ള​ലേ​റ്റു ; ബ​സ് നി​റ​യെ പു​ക പ​ട​ർ​ന്നു; കൊല്ലത്തെ സംഭവം ഞെട്ടിക്കുന്നത്

ചാ​ത്ത​ന്നൂ​ർ: കെഎസ്ആർടിസി ലോ ​ഫ്ലോ​ർ എ​സി ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ടി​ക്ക​റ്റ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റ് മെ​ഷീ​ൻ (ഇടി​എം) പൊ​ട്ടി​ത്തെ​റി​ച്ചു.

കൊ​ല്ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ അ​രു​ൺ ജ്യോ​തി​ക്ക് പൊ​ള്ള​ലേ​റ്റു. ബ​സ് നി​റ​യെ പു​ക പ​ട​ർ​ന്നെ​ങ്കി​ലും യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു.

കൊ​ല്ലം ഡി​പ്പോ​യി​ൽ നി​ന്നും രാ​വി​ലെ ആ​റി​ന് എ​റ​ണാ​കു​ള​ത്തേ​യ്ക്ക് സ​ർ​വീ​സ് പോ​യ കെഎസ്ആർടിസി ലോ ​ഫ്ലോ​ർ എ​സി ബ​സ് രാ​മ​ൻ കു​ള​ങ്ങ​ര എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ഇ​ടി​എം പൊ​ട്ടി​തെ​റി​ച്ച​ത്.

അ​തോ​ടെ ബ​സ് നി​റ​യെ പു​ക പ​ട​ർ​ന്നു. പെ​ട്ടെ​ന്ന് ത​ന്നെ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​തി​നാ​ൽ യാ​ത്ര​ക്കാ​ർ പ​രി​ക്കു​ക​ൾ കൂ​ടാ​തെ ര​ക്ഷ​പ്പെ​ട്ടു.

യാ​ത്ര​ക്കാ​രെ മ​റ്റൊ​രു സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ക​യ​റ്റി വി​ട്ടു. കൈ​യ്ക്ക് പൊ​ള്ള​ലേ​റ്റ അ​രു​ൺ ജ്യോ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് ചി​കി​ത്സ ന​ല്കി.

Related posts

Leave a Comment