അന്ന് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ലായിരുന്നു; ഇന്നൊന്നുമില്ല… റഹ്മാന്‍റെ പരിഭവത്തിന് ഭാര്യയുടെ മറുപടിയിങ്ങനെ…


ചി​യാ​ന്‍ വി​ക്രമുമായുള്ള കൂട്ട് ത​മി​ഴ് സി​നി​മ​യി​ല്‍ അ​ഭി​ന​യം തു​ട​ങ്ങി​യ​പ്പോ​ള്‍ കി​ട്ടി​യതാ​ണ്. പ്ര​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ക്ര​മും അ​ച്ഛ​നും ത​മ്മി​ല്‍ ചി​ല സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​മു​ണ്ടാ​യി​രു​ന്നു. അ​ന്നു വീ​ടു വി​ട്ടി​റ​ങ്ങി​യ വി​ക്രം എ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​ത്ര​യും സൗ​ഹൃ​ദ​മു​ണ്ട്.

സി​നി​മ​യി​ലെ​ത്തി​യ കാ​ലം മു​ത​ല്‍​ക്കുത​ന്നെ ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു. ശോ​ഭ​ന​യു​മാ​യി ഡേ​റ്റിം​ഗി​ലാ​ണ്. രോ​ഹി​ണി​ക്കൊ​പ്പം ഡേ​റ്റിം​ഗി​ന് പോ​കു​ന്നു. എ​ന്നെ​ല്ലാം ഒ​രു​പാ​ടു കേ​ട്ടി​ട്ടു​ണ്ട്.

ആ​രോ​ട് മി​ണ്ടി​യാ​ലും അ​ത് ഡേ​റ്റിം​ഗാ​ണ് എ​ന്നാ​ണു പ​റ​ഞ്ഞി​രു​ന്ന​ത്.ആ​ദ്യ​മൊ​ക്കെ അ​ച്ഛ​നും അ​മ്മ​യും ക​ണ്ടാ​ല്‍ വി​ഷ​മി​ക്കി​ല്ലേ എ​ന്നാ​ലോ​ചി​ച്ചു സ​ങ്ക​ട​പ്പെടു​മാ​യി​രു​ന്നു. പി​ന്നീ​ട​തു ശീ​ല​മാ​യി.

ജോ​ലി​യു​ടെ ഭാ​ഗ​മാ​ണെ​ല്ലോ.ഇ​പ്പോ​ള്‍ ഭാ​ര്യ​യോ​ടു പ​റ​യും ഗോ​സി​പ്പു​ക​ള്‍ ഒ​ന്നും ഇ​ല്ല​ല്ലോ​എ​ന്ന്. അ​ത്ര ഇ​ഷ്ട​മാ​ണെ​ങ്കി​ല്‍ എ​ന്തെ​ങ്കി​ലും ഒ​രെ​ണ്ണം ഉ​ണ്ടാ​ക്കെ​ന്ന് അ​വ​ള്‍ മ​റു​പ​ടി പ​റ​യും.
-റ​ഹ്‌​മാ​ന്‍

Related posts

Leave a Comment