ഞാന്‍ വിഷാദത്തിലാകാന്‍ കാരണം അമ്മയുടെയും അച്ഛന്റെയും വേര്‍പിരിയലല്ല ! അവര്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്; തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആമിര്‍ ഖാന്‍ മകള്‍…

താന്‍ വിഷാദരോഗത്തിന് അടിമയായിരുന്നുവെന്ന കാര്യം കഴിഞ്ഞ മാസമാണ് ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാന്‍ വ്യക്തമാക്കിയത്. എന്നാല്‍ ചിലര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ ഇത്തരക്കാര്‍ക്ക് ഉചിതമായ മറുപടിയാണ് താരപുത്രി നല്‍കിയത്. ഇപ്പോള്‍ വിഷാദത്തെക്കുറിച്ച് മറ്റൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ഇറ. തന്റെ വിഷാദത്തിവ് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്നാണ് ഇറ പറയുന്നത്.

തന്റെ അച്ഛന്റേയും അമ്മയുടേയും ഡിവോഴ്സ് പോലും തന്നെ ബാധിച്ചിട്ടില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്. ”ഞാന്‍ ചെറുതായിരുന്നപ്പോഴാണ് എന്റെ മാതാപിതാക്കള്‍ വിവാഹബന്ധം വേര്‍പെടുത്തുന്നത്.

എന്നാല്‍ അത് എന്നെ മാനസികമായി ബാധിച്ചിട്ടില്ല. അവര്‍ സുഹൃത്തുക്കളാണ്, മുഴുവന്‍ കുടുംബവും ഇപ്പോഴും സുഹൃത്തുക്കളാണ് ഒരു രീതിയിലും തകര്‍ന്ന കുടുംബമല്ല ഞങ്ങളുടേത്” ഇറ പറഞ്ഞു.

എനിക്കും ജുനൈദിനും രക്ഷിതാക്കളായി ഇരിക്കുന്നതില്‍ ഇരുവരും മികച്ചതായിരുന്നു. ഡിവോഴ്സിന് ശേഷവും അങ്ങനെയാണ്.

മാതാപിതാക്കളുടെ ഡിവോഴ്സിനെക്കുറിച്ച് വിഷമമുണ്ടെന്ന് ചിലര്‍ പറയുമ്പോള്‍ അവര്‍ എന്താണ് പറയുന്നത്, അത് അത്ര മോശം കാര്യമല്ല.

ഇത് എന്നെ ഒരിക്കലും മുറിവേല്‍പ്പിച്ചിട്ടില്ല. ആ സമയത്ത് ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓര്‍മയില്ല.

എന്നാല്‍ മാതാപിതാക്കളുടെ വേര്‍പിരിയല്‍ ഒരിക്കലും എന്നെ വിഷമിപ്പിച്ചിട്ടില്ല. അതിനാല്‍ അതാണ് എന്റെ വിഷാദത്തിന്റെ കാരണം എന്നു പറയാനാവില്ല ഇറ പറഞ്ഞു.

താരപുത്രിയുടെ ആദ്യ വിഡിയോയ്ക്ക് പിന്നാലെ തകര്‍ന്ന കുടുംബമാണ് ഇറയുടെ വിഷാദത്തിന് കാരണം എന്ന് നടി കങ്കണ റണൗത്ത് പ്രതികരിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് ഇറയുടെ വിഡിയോ.

Related posts

Leave a Comment