പത്തനംതിട്ട: നാട്ടുകാര്‍ തടഞ്ഞുവച്ചയാളെ മോഷണക്കേസില്‍ അറസ്റ്റ് ചെയ്തു.തിരുവനന്തപുരം നെടുമങ്ങാട് ഇരിഞ്ചയം നെട്ടറ കിഴക്കംകര പുത്തന്‍വീട്ടില്‍ രാജന്(44) ആണ് അറസ്റ്റലായത്.
ഏനാത്ത് തട്ടാരുപടി അംബേദ്കര്‍ കോളനിയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ നാട്ടുകാര്‍ തടഞ്ഞുവച്ചതിനേ തുടര്‍ന്ന് രാജനെ കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചു വരികയായിരുന്നു.
തുടര്‍ന്ന് ഏനാത്ത് ഇന്‍സ്പെക്ടര്‍ അനൂപിന്റെ നേതൃത്വത്തില്‍ ഏനാത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണവിവരം പുറത്താകുന്നത്. പ്രതിയുടെ പക്കല്‍ നിന്നും വാട്ടര്‍മീറ്ററുകള്‍ അടങ്ങിയ ചാക്ക് പിടികൂടിയിരുന്നു.
ഏനാത്ത് പോലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് രാജനെന്ന് പോലീസ് പറഞ്ഞു.

