തൊ​ണ്ടി​മു​ത​ലി​ലെ പോ​ലീ​സു​കാ​ർ‌ വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ൽ

കാ​സ​ർ​ഗോ​ഡ്: തൊ​ണ്ടി​മു​ത​ലും ദൃ​സാ​ക്ഷി​യും എ​ന്ന സൂ​പ്പ​ർ ഹി​റ്റ് സി​നി​മ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ കാ​സ​ര്‍​ഗോ​ട്ടെ ഏ​ഴു​പോ​ലീ​സു​കാ​ര്‍ വീ​ണ്ടും കാ​മ​റ​യ്ക്കു മു​ന്നി​ലേ​യ്ക്ക്. വേ​ഗം എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​ഹ്ര​സ്വ​ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ ത​ള​ങ്ക​ര കോ​സ്റ്റ​ൽ സി​ഐ സി​ബി തോ​മ​സ് ആ​ണ്.

ട്രാ​ഫി​ക് ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സാണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ദ്യ​പി​ച്ചും ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ​യും വ​ണ്ടി​യോ​ടി​ക്കു​ന്പോ​ഴു​ണ്ടാ​കു​ന്ന ദു​ര​ന്ത​ങ്ങ​ളാ​ണ് ചി​ത്രം കാ​ട്ടി​ത്ത​രു​ന്ന​ത്. 15 മി​നു​ട്ട് ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബാ​ബു​ദാ​സ് കോ​ടോ​ത്താ​ണ്. തൃ​ക്ക​രി​പ്പൂ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഒാ​ഫീ​സ​റാ​യ ബാ​ബു​ദാ​സ് നി​ര​വ​ധി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. അ​ടു​ത്ത​മാ​സം യൂ​ട്യൂ​ബി​ലും ഫേ​സ്ബു​ക്കി​ലും ചി​ത്രം റി​ലീ​സ് ചെ​യ്യും.

തൊ​ണ്ടി​മു​ത​ലി​ലെ എ​സ്ഐ സാ​ജ​ൻ മാ​ത്യു എ​ന്ന ശ്ര​ദ്ധേ​യ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച സി​ബി തോ​മ​സ് സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ്. ഇ​തി​ഹാ​സ എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത ബി​നു.എ​സി​ന്‍റെ കാ​മു​കി, ഉ​റു​ന്പു​ക​ൾ‌ ഉ​റ​ങ്ങാ​റി​ല്ല എ​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത ജി​ജു അ​ശോ​ക​ന്‍റെ പ്രേ​മ​സൂ​ത്രം എ​ന്നീ സി​നി​മ​ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. ഈ ​ര​ണ്ടു ചി​ത്ര​ത്തി​ലും അ​ധ്യാ​പ​ക​ന്‍റെ റോ​ളാ​ണ് ത​നി​ക്കെ​ന്ന് സി​ബി പ​റ​ഞ്ഞു. കാ​മു​കി​യി​ൽ കോ​ള​ജ് അ​ധ്യാ​പ​ക​ന്‍റെ​യും പ്രേ​മ​സൂ​ത്ര​ത്തി​ൽ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ന്‍റെ​യും വേ​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts