കോയന്പത്തൂർ : ഉത്സവത്തിനിടെ ക്രമസമാധാനം തകർത്ത യുവാക്കളെക്കൊണ്ട് നൂറു പ്രാവശ്യം തിരുക്കുറൽ എഴുതിച്ച് പോലീസ്.
മധുക്കര മരപ്പാലം അയ്യപ്പക്ഷേത്രത്തിലെ പരിപാടിക്കിടെ അടിപിടിയുണ്ടാക്കിയ പത്ത് യുവാക്കൾക്കാണ് മധുക്കര എസ്ഐ കവിയരസൻ തിരുക്കുറൽ ശിക്ഷയായി നൽകിയത്.ഇനിമുതൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശം നൽകി.