മുൻപേപോയ ആന പിണ്ഡമിട്ടു; തി​രു​ന​ക്ക​ര മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ വി​ള​ക്കെ​ഴു​ന്ന​ള്ളി​പ്പി​നി​ടെ ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ് പി​ണ​ങ്ങി​യോ​ടി; ആ​​ന​​യു​​ടെ പു​​റ​​ത്തിരുന്നയാളെ താഴെയിറക്കിയത് രണ്ട് മണിക്കൂറിന് ശേഷം

കോ​​ട്ട​​യം: തി​​രു​​ന​​ക്ക​​ര മ​​ഹാ​​ദേ​​വ​​ക്ഷേ​​ത്ര​​ത്തി​​ലെ ഉ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് രാ​​ത്രി​​യി​​ൽ ന​​ട​​ത്തി​​യ വി​​ള​​ക്കെ​​ഴു​​ന്ന​​ള്ളി​​പ്പി​​നി​​ടെ ആ​​ന പി​​ണ​​ങ്ങി​​യോ​​ടി​​യ​​ത് പ​​രി​​ഭ്രാ​​ന്തി പ​​ര​​ത്തി. അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ൾ ഒ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ഓ​​ടി​​യ ആ​​ന​​യു​​ടെ പു​​റ​​ത്ത് മു​​ത്തു​​ക്കു​​ട പി​​ടി​​ച്ചി​​രു​​ന്ന​​യാ​​ളെ ര​​ണ്ടു മ​​ണി​​ക്കൂ​​റി​​നു ശേ​​ഷ​​മാ​​ണ് താ​​ഴെ ഇ​​റ​​ക്കി​​യ​​ത്.

ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ് എ​​ന്ന ആ​​ന​​യാ​​ണ് പി​​ണ​​ങ്ങി​​യോ​​ടി​​യ​​ത്. ഇ​​ന്ന​​ലെ രാ​​ത്രി 9.15 ന് ​​ക്ഷേ​​ത്ര മ​​തി​​ൽ​​ക്കെ​​ട്ടി​​നു​​ള്ളി​​ലാ​​യി​​രു​​ന്നു സം​​ഭ​​വ​​ങ്ങ​​ൾ. വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പി​​നി​​ടെ മു​​ന്നി​​ൽ ന​​ട​​ന്നി​​രു​​ന്ന പ​​ത്മ​​ന ശ​​ര​​വ​​ണ​​ൻ എ​​ന്ന ആ​​ന പി​​ണ്ഡം ഇ​​ട്ടു.

ഇ​​ത് ക​​ണ്ട് ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ​​ൻ വി​​ര​​ണ്ട് അ​​ൽ​​പ ദൂ​​രം പി​​ന്നോ​​ട്ട് ന​​ട​​ന്നു. ഇ​​തു ക​​ണ്ട് ഭ​​യ​​ന്ന ഭ​​ക്ത​​രി​​ലൊ​​രാ​​ൾ നി​​ല​​വി​​ളി​​ച്ചു. ഇ​​തോ​​ടെ ആ​​ന പി​​ണ​​ങ്ങി​​യോ​​ടു​​ക​​യാ​​യി​​രു​​ന്നു. ആ​​ന​​പ്പു​​റ​​ത്ത് മു​​ത്തു​​ക്കു​​ട​​യു​​മാ​​യി ഇ​​രു​​ന്ന വ​​യോ​​ധി​​ക​​നു​​മാ​​യാ​​ണ് ആ​​ന ഓ​​ടി​​യ​​ത്. ഇ​​തോ​​ടെ ക്ഷേ​​ത്ര​​ത്തി​​നു​​ള്ളി​​ലു​​ണ്ടാ​​യി​​രു​​ന്ന ഭ​​ക്ത​​രും പ​​ല ഇ​​ട​​ങ്ങ​​ളി​​ലേ​​ക്കും ചി​​ത​​റി​​യോ​​ടി.

മൂ​​ന്നാ​​ന​​യാ​​ണ് വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പി​​ന് ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്. പി​​ണ​​ങ്ങി​​യോ​​ടി​​യ ആ​​ന ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് ര​​ണ്ട് ആ​​ന​​ക​​ളെ ക്ഷേ​​ത്ര​​ത്തി​​നു പു​​റ​​ത്തേ​​ക്ക് മാ​​റ്റി​​യ ശേ​​ഷം ക്ഷേ​​ത്ര​​ത്തി​​ന്‍റെ നാ​​ലു ഗോ​​പു​​ര​​ങ്ങ​​ളം അ​​ട​​ച്ചു. പി​​ന്നീ​​ട് ഭാ​​ര​​ത് വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന ഉ​​ട​​മ​​യാ​​യ സ്മി​​ത വി​​ശ്വ​​നാ​​ഥ് എ​​ത്തി​​യാ​​ണ് ആ​​ന​​യെ അ​​നു​​ന​​യി​​പ്പി​​ച്ച​​ത്.

ആ​​ന​​യെ ക്ഷേ​​ത്ര മ​​തി​​ൽ​​ക്കെ​​ട്ടി​​ൽ തെ​​ക്കു ഭാ​​ഗ​​ത്ത് ത​​ള​​ച്ചു. ഇ​​തി​​നു ശേ​​ഷം 11 മ​​ണി​​യോ​​ടെ​​യാ​​ണ് ആ​​ന​​പ്പു​​റ​​ത്തി​​രു​​ന്ന​​യാ​​ളെ താ​​ഴെ​​യി​​റ​​ക്കി​​യ​​ത്. വൈ​​കി​​യെ​​ങ്കി​​ലും വി​​ള​​ക്ക് എ​​ഴു​​ന്ന​​ള്ളി​​പ്പ് ന​​ട​​ത്തി. സം​​ഭ​​വ​​മ​​റി​​ഞ്ഞ് വെ​​സ്റ്റ് എ​​സ്എ​​ച്ച്ഒ നി​​ർ​​മ​​ൽ​​ബോ​​സ്, എ​​സ്ഐ എം.​​ജെ.​​അ​​രു​​ണ്‍ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സം​​ഘം എ​​ത്തി​​യി​​രു​​ന്നു.

Related posts