ഇന്ധനവില വർധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണം; വില കൂട്ടുന്നത് കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചെന്ന് തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വർധനയിൽ കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി ധനമന്ത്രി തോമസ് ഐസക്. എണ്ണക്കന്പനികൾ ഇന്ധനവില കൂട്ടുന്നത് കേന്ദ്ര സർക്കാർ നിർദേശമനുസരിച്ചാണ്. ഇന്ധനവില വർധനവിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയരണമെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം നികുതി കുറച്ചാലും കേരളം വാറ്റ് കൂട്ടില്ല. പെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ ധനമന്ത്രാലയത്തിന് താൽപര്യവുമില്ല. നികുതി കുറയുമെന്ന ആശങ്കയാണ് ധനമന്ത്രാലയത്തിനെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

Related posts