ക്യൂ​വി​ൽ നി​ൽ​കാ​ൻ ത​യാ​റു​ള്ള ഭ​ക്ത​ർ മാ​ത്രം ദ​ർ​ശ​ന​ത്തി​ന് വ​ന്നാ​ൽ മ​തി​;  പ​തി​നെ​ട്ടാം പ​ടി​യി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ വ​നി​താ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കും;സ്ത്രീ ഭക്തർക്കായി  കൂടുതൽ സൗകര്യമൊരുക്കുമെന്ന് മന്ത്രി കടകംപള്ളി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക കു​ള​ക്ക​ട​വും ശൗ​ചാ​ല​യ​ങ്ങ​ളും ഒ​രു​ക്കും. പ​ന്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​യ്ക്കു​ള്ള വ​ഴി​യി​ൽ സ്ത്രീ ​സൗ​ഹൃ​ദ ടോ​യ്‌ലറ്റു​ക​ൾ ഒ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​യ്ക്ക​ലി​ൽ വി​രി​വ​യ്ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കും. ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് 25 ശ​ത​മാ​നം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്യും. വ​നം​വ​കു​പ്പി​നോ​ട് കൂ​ടു​ത​ൽ സ്ഥ​ലം ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ന്നി​ധാ​ന​ത്ത് വ​നി​താ പോ​ലീ​സി​നെ​യും നി​യോ​ഗി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് കൂ​ടു​ത​ൽ വ​നി​താ പോ​ലീ​സു​കാ​രെ എ​ത്തി​ക്കും. പ​തി​നെ​ട്ടാം പ​ടി​യി​ൽ ആ​വ​ശ്യ​മെ​ങ്കി​ൽ വ​നി​താ പോ​ലീ​സു​കാ​രെ നി​യോ​ഗി​ക്കു​മെ​ന്നും ക്യൂ​വി​ൽ നി​ൽ​കാ​ൻ ത​യാ​റു​ള്ള ഭ​ക്ത​ർ മാ​ത്രം ദ​ർ​ശ​ന​ത്തി​ന് വ​ന്നാ​ൽ മ​തി​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts