ശ്യാമപ്രസാദ് ചിത്രത്തിലൂടെ തൃഷ മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നു. ‘ഹേ ജൂഡ്’ എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് ആദ്യ കാല്‍വയ്പ്. സിനിമയില്‍ ജൂഡ് എന്ന കേന്ദ്ര കഥാപാത്രമായാണ് നിവിന്‍ വേഷമിടുന്നത്. ഇവിടെ എന്ന ചിത്രത്തിനുശേഷം നിവിനും ശ്യാമപ്രസാദും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഹേ ജൂഡിന്. നേരത്തെ ഒട്ടേറെത്തവണ തൃഷ മലയാളത്തില്‍ എത്തുന്നു എന്നു കേട്ടിരുന്നു. എന്നാല്‍ അന്നൊന്നും അതു നടന്നില്ല. മലയാളത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹം പലപ്പോഴും തുറന്നു പറയുകയും ചെയ്തിരുന്നു പാതി മലയാളിയായ തൃഷ.
തൃഷ മലയാളത്തിലേക്ക്
