യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നില്ല..! എൽകെജി വിദ്യാർഥിനിയെ പീ​ഡി​പ്പി​ച്ച  നാ​ല്പ​തു​കാ​ര​ന് അഞ്ച് വർഷം ക​ഠി​നത​ടവ്

തൃ​ശൂ​ർ: എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ മൂ​ന്നു വ​യ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേസിൽ പ്ര​തി​യാ​യ നാ​ല്പ​തു​കാ​ര​നെ പോ​ക്സോ കോ​ട​തി അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വി​നും അ​യ്യാ​യി​രം രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ശി​ക്ഷി​ച്ചു.
എ​ട​വി​ല​ങ്ങ് ന​ട​വ​ര​ന്പ് കു​നി​യാ​റ വീ​ട്ടി​ൽ സ​ന്തോ​ഷി​നാണ് പോ​ക്സോ സ്പെ​ഷ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് മു​ഹ​മ്മ​ദ് വ​സീം ശിക്ഷ വി​ധി​ച്ച​ത്. ഇ​ര​യ്ക്ക് 50,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​രി​ന്‍റെ വി​ക്ടിം കോ​ന്പ​ൻ​സേ​ഷ​ൻ ഫ​ണ്ടി​ൽനി​ന്നും ന​ൽ​കാ​നും പ്ര​ത്യേ​കം ഉ​ത്ത​ര​വി​ട്ടു.

2015 സെ​പ്റ്റം​ബ​ർ 12നു ​വൈ​കീ​ട്ട് നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തൃ​ശൂ​രി​ലെ നാ​ളി​തു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ള്ള​ പോക്സോ കേസുകളി ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഇ​ര പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​യ കേ​സാ​ണി​ത്. മൂ​ന്നു വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി സം​ഭ​വ​ത്തെതു​ട​ർ​ന്ന് ഭ​യപ്പാ ടിലായി. പി​ന്നീ​ട് അ​സു​ഖ​ത്തെതു​ട​ർ​ന്ന് ചി​കി​ത്സ​യ്ക്കുപോ​യി ഡോ​ക്ട​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്.

പി​ഞ്ചുബാ​ലി​ക​യെ നി​ർ​ദാ​ക്ഷി​ണ്യം പീ​ഡ​ന​ത്തി​നു വി​ധേ​യയാ ക്കി​യ പ്ര​തി യാ​തൊ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും പ​ര​മാ​വ​ധി ശി​ക്ഷ ന​ല്കണ​മെ​ന്നും പോ​ക്സോ സ്പെ​ഷൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പ​യ​സ് മാ​ത്യു വാ​ദി​ച്ചു. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് ഇ​ര​യു​ടെ ര​ഹ​സ്യ​മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ കൊ​ടു​ങ്ങ​ല്ലൂ​ർ മ​ജി​സ്ട്രേ​ട്ട് അ​ട​ക്കം 12 സാ​ക്ഷി​ക​ളെ​യും 17 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. കൊ​ടു​ങ്ങ​ല്ലൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് കു​റ്റ​പത്രം സ​മ​ർ​പ്പി​ച്ച​ത്.

Related posts