തു​മ്പി​പ്പെ​ണ്ണിന് പ്രായം വെറും ഇരുപത്തിനാല്; അനാശാസ്യത്തിന്‍റെ മറവിൽ ലഹരിമരുന്ന് കച്ചവടം; എ​ടു​പ്പി​ലും ന​ട​പ്പി​ലു​മൊ​ക്കെ അ​ല്‍​പം ഗു​ണ്ടാ പ​ശ്ചാ​ത്ത​ലം; കോട്ടയത്തെ സൂസിമോളിന്‍റേത് വല്ലാത്തൊരു കഥ…


സ്വ​ന്തം ലേ​ഖി​ക
കൊ​ച്ചി: ക​ലൂ​ര്‍ അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യം പ​രി​സ​ര​ത്തു​നി​ന്ന് അ​ര​ക്കോ​ടി രൂ​പ​യു​ടെ എം​എ​ഡി​എം​എ​യു​മാ​യി യു​വ​തി ഉ​ള്‍​പ്പെ​ടെ നാ​ലു പേ​ര്‍ പി​ടി​യി​ലാ​യ സം​ഭ​വ​ത്തി​ല്‍ സം​ഘാം​ഗം കോ​ട്ട​യം ചി​ങ്ങ​വ​നം മു​ട്ട​ത്താ​ട്ടു​ചി​റ​യി​ല്‍ സൂ​സി​മോ​ള്‍ എ​ന്ന തു​മ്പി​പ്പെ​ണ്ണ് (24) ല​ഹ​രി വി​റ്റി​രു​ന്ന​ത് അ​നാ​ശാ​സ്യ​ത്തി​ന്‍റെ മ​റ​വി​ല്‍.

സ്റ്റേ​ഡി​യം ഭാ​ഗ​ത്ത് ആ​ഡം​ബ​ര കാ​റു​ക​ളി​ല്‍ പ​തി​വാ​യി പെ​ണ്‍​കു​ട്ടി​ക​ളെ എ​ത്തി​ച്ചു ന​ല്‍​കു​ന്ന ആ​ളാ​ണ് തു​മ്പി​പ്പെ​ണ്ണെ​ന്നാ​ണ് വി​വ​രം. 19-29 വ​യ​സു​ള്ള പ്രാ​യ​പ​രി​ധി​യു​ള്ള യു​വ​തി​ക​ളെ​യാ​ണ് തു​മ്പി​പ്പെ​ണ്ണ് ആ​വ​ശ്യ​ക്കാ​ര്‍​ക്കാ​യി എ​ത്തി​ച്ചു ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്.

ക​സ്റ്റ​മ​റി​നൊ​പ്പം യു​വ​തി​ക​ളെ അ​യ​ച്ച ശേ​ഷം കാ​റി​ല്‍ അ​വ​ര്‍ വ​രു​ന്ന​തു​വ​രെ തു​മ്പി​പ്പെ​ണ്ണ് കാ​ത്തു​കി​ട​ക്കും. ഈ ​അ​നാ​ശാ​സ്യ​ത്തി​ന്‍റെ മ​റ പി​ടി​ച്ചാ​യി​രു​ന്നു പ​ല​പ്പോ​ഴും ല​ഹ​രി വി​ല്പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നാ​ണ് എ​ക്‌​സൈ​സ് സം​ഘം ന​ല്‍​കു​ന്ന വി​വ​രം.

കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ ഇ​വ​ര്‍ മ​റ്റൊ​രു പ്ര​തി​യാ​യ അ​മീ​റി​നൊ​പ്പ​മാ​ണ് ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന​ത്. സം​ഘ​ത്തി​ലെ നേ​താ​വ് തു​മ്പി​പ്പെ​ണ്ണ് ത​ന്നെ​യാ​യി​രു​ന്നു. എ​ടു​പ്പി​ലും ന​ട​പ്പി​ലു​മൊ​ക്കെ അ​ല്‍​പം ഗു​ണ്ടാ പ​ശ്ചാ​ത്ത​ലം സൂ​ചി​പ്പി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണ് തു​മ്പി​പ്പെ​ണ്ണി​ന്‍റേ​ത്.

ക​ലൂ​ര്‍ അ​ന്താ​രാ​ഷ്ട്ര സ്‌​റ്റേ​ഡി​യം പ​രി​സ​ര​ത്ത് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ച 350 ഗ്രാം ​എം​ഡി​എം​എ​യാ​ണ് എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ചി​ങ്ങ​വ​നം മു​ട്ട​ത്താ​ട്ടു​ചി​റ​യി​ല്‍ സൂ​സി​മോ​ള്‍ (24), അ​ങ്ക​മാ​ലി മ​ങ്ങാ​ട്ടു​ക​ര മാ​ളി​യേ​ക്ക​ല്‍ എ​ല്‍​റോ​യ് (21), കാ​ക്ക​നാ​ട് അ​ത്താ​ണി കു​റു​മ്പ​നാ​ട്ടു​പ​റ​മ്പി​ല്‍ അ​ജ്മ​ല്‍ (22), ആ​ലു​വ ചെ​ങ്ങ​മ​നാ​ട് ക​ല്ലൂ​ക്കാ​ട​ന്‍​പ​റ​മ്പി​ല്‍ അ​മീ​ര്‍ (25) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

എം​ഡി​എം​എ കൊ​ല്ലം‌സ്വ​ദേ​ശി​ക്കു​വേ​ണ്ടി​യെ​ന്ന്
വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് ക​ലൂ​ര്‍ ജെ​എ​ല്‍​എ​ന്‍ സ്‌​റ്റേ​ഡി​യം പ​രി​സ​ര​ത്ത് എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ള്‍ വ​ല​യി​ലാ​യ​ത്. സ്‌​റ്റേ​ഡി​യം പ​രി​സ​ര​ത്ത് കാ​റി​ല്‍ ഏ​ജ​ന്‍റു​മാ​രെ കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് സം​ഘം പി​ടി​യി​ലാ​കു​ന്ന​ത്.

എ​ന്നാ​ല്‍ എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന രീ​തി​യെ​ക്കു​റി​ച്ച് ഇ​വ​ര്‍ പ​റ​ഞ്ഞ​ത് എ​ക്‌​സൈ​സ് സം​ഘം മു​ഖ​വി​ല​യ്ക്ക് എ​ടു​ത്തി​ട്ടി​ല്ല. ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍​നി​ന്ന് കൊ​ണ്ടു​വ​രു​ന്ന എം​ഡി​എം​എ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത് അ​ജ്ഞാ​ത സം​ഘം ഉ​പേ​ക്ഷി​ച്ചു മ​ട​ങ്ങും.

​ട​ര്‍​ന്ന് സാ​ധ​ന​ത്തി​ന്‍റെ ക​ള​ര്‍ കോ​ഡും ജി​പി​എ​സ് ലൊ​ക്കേ​ഷ​നും ഇ​വ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കും. അ​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തു എ​ത്തു​ന്ന നാ​ലം​ഗ സം​ഘം അ​തു ശേ​ഖ​രി​ച്ച് കൊ​ച്ചി​യി​ലു​ള്ള പ്ര​ധാ​ന ഏ​ജന്‍റിന് സാ​ധ​നം കി​ട്ടി​യെ​ന്ന വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശം അ​യ​യ്ക്കും.

തു​ട​ര്‍​ന്ന് എം​ഡി​എം​എ വി​റ്റു കി​ട്ടു​ന്ന തു​ക​യി​ല്‍ നി​ന്ന് ഇ​വ​ര്‍​ക്കു​ള്ള ക​മ്മീ​ഷ​ന്‍ കൊ​ച്ചി​യി​ലെ ഏ​ജ​ന്‍റ് ന​ല്‍​കു​മെ​ന്നാ​ണ് തു​മ്പി​പ്പെ​ണ്ണ് എ​ക്‌​സൈ​സ് സം​ഘ​ത്തെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍​ക്കു പി​ന്നി​ല്‍ വ​ന്‍ സം​ഘ​ങ്ങ​ളു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​ര്‍.

അ​ഞ്ച് ഗ്രാ​മി​ന് ഈ​ടാ​ക്കി​യി​രു​ന്ന​ത് പ​തി​നാ​യി​രം രൂ​പ വ​രെ
ചി​ല്ല​റ ഏ​ജ​ന്റു​മാ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്തി​രു​ന്ന എം​ഡി​എം​എ​യ്ക്ക് അ​ഞ്ചു ഗ്രാ​മി​ന് പ​തി​നാ​യി​രം രൂ​പ വ​രെ​യാ​ണ് സം​ഘം ഈ​ടാ​ക്കി​യി​രു​ന്ന​ത്. ഒ​രു ഗ്രാം ​എം​ഡി​എം​എ​യ്ക്ക് മാ​ര്‍​ക്ക​റ്റ് വി​ല 2,000 രൂ​പ​യാ​ണ്.

ഇ​ന്ന​ലെ പ്ര​തി​ക​ള്‍ അ​റ​സ്റ്റി​ലാ​കു​മ്പോ​ള്‍ കാ​റി​ല്‍ പ​ല ബാ​ഗു​ക​ളി​ലാ​യാ​ണ് എം​ഡി​എം​എ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. അ​മീ​റി​ന്‍റെ പോ​ക്ക​റ്റി​ല്‍ നി​ന്നും എം​ഡി​എം​എ ക​ണ്ടെ​ത്തി​യി​രു​ന്നു. എം​ഡി​എം​എ വി​ത​ര​ണം ചെ​യ്യാ​നാ​യി ക​രു​തി​യി​രു​ന്ന ചെ​റി​യ ക​വ​റു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

പ്ര​തി​ക​ളു​ടെ കൈ​യി​ല്‍ വി​ദേ​ശ നി​ര്‍​മി​ത ക​ത്തി​ക​ളും സ്പ്രിം​ഗ് ബാ​റ്റും
പ്ര​തി​ക​ളു​ടെ കൈ​യി​ല്‍​നി​ന്ന് ര​ണ്ട് വി​ദേ​ശ നി​ര്‍​മി​ത ക​ത്തി​ക​ളും സ്വിം​ഗ് ബാ​റ്റും എ​ക്‌​സൈ​സ് സം​ഘം ക​ണ്ടെ​ടു​ത്തു. വ​ള​രെ ദൂ​രെ നി​ന്നു വീ​ശി​യാ​ല്‍ ത​ന്നെ വൃ​ത്താ​കൃ​തി​യി​ല്‍ ല​ക്ഷ്യ​ത്താ​നെ​ത്തു ചെ​ന്ന് അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ക​ഴി​വു​ള്ള ക​ത്തി​ക​ളാ​ണി​ത്.

ഒ​രു സ്പിം​ഗ് ബാ​റ്റും ഉ​ണ്ടാ​യി​രു​ന്നു. എ​ക്‌​സൈ​സ് അ​സി. ക​മ്മീ​ഷ​ണ​ര്‍ ടി.​എ​ന്‍. സു​ധീ​ര്‍, എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ ​പി പ്ര​മോ​ദ്, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ എ​ന്‍.​ജി. അ​ജി​ത്ത്കു​മാ​ര്‍, എം.​ടി. ഹാ​രി​സ്, സി​റ്റി മെ​ട്രോ ഷാ​ഡോ എ​ന്‍.​ഡി. ടോ​മി, പി. ​പ​ത്മ​ഗി​രീ​ശ​ന്‍, പി. ​അ​നി​മോ​ള്‍, പി.​സി. പ്ര​വീ​ണ്‍, ഡ്രൈ​വ​ര്‍ ബ​ദ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.്

Related posts

Leave a Comment