മുന്നൂറു കടക്കാൻ സല്ലുവിന്‍റെ ടൈഗർ

സ​ൽ​മാ​ൻ​ഖാ​ൻ ചി​ത്രം ടൈ​ഗ​ർ സി​ന്ദാഹെയു​ടെ ക​ള​ക്‌ഷ​ൻ മു​ന്നൂ​റ് കോ​ടി ക​ട​ക്കു​മോ​യെ​ന്ന ആ​കാം​ക്ഷ​യി​ലാ​ണ് ആ​രാ​ധ​ക​ർ. റി​ലീ​സ് ചെ​യ്ത് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ ചി​ത്രം 250 കോ​ടി ക​ള​ക്‌ഷ​ൻ നേ​ടി​യി​രു​ന്നു. പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ അ​നു​സ​രി​ച്ച് ടൈ​ഗ​ർ‌ മു​ന്നൂ​റ് കോ​ടി ക​ട​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ക​ത്രീ​ന കെ​യ്ഫാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക വേ​ഷം കൈ​കാ​ര്യം ചെ​യ്ത​ത്.​ മു​ന്നൂ​റ് കോ​ടി ക​ട​ന്ന സ​ൽ​മാ​ൻ ഖാ​ന്‍റെ മു​ൻ ചി​ത്ര​ങ്ങ​ളാ​യ ബ​ജ് രം​ഗി ഭാ​യി ജാ​ൻ, സു​ൽ​ത്താ​ൻ തു​ട​ങ്ങി​യ​വ​യു​ടെ ക​ളക്‌ഷ​ൻ റിക്കാർ​ഡ് ടൈ​ഗ​ർ മ​റി​ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. അ​ലി അ​ബ്ബാ​സ് സ​ഫ​റാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts