മംഗലംഡാം (പാലക്കാട്): കടുവയെ കാണപ്പെട്ടിരുന്ന കടപ്പാറക്കടുത്ത് കടമപ്പുഴ, രണ്ടാംപുഴ ഭാഗത്തെ തോട്ടങ്ങളിൽ വനംവകുപ്പ് സ്ഥാപിച്ചിരുന്ന കാമറട്രാപ്പുകൾ മാറ്റി സ്ഥാപിക്കും.
വച്ചിരിക്കുന്ന സ്ഥലത്ത് വന്യമൃഗങ്ങളുടെ സഞ്ചാരമൊന്നും കാമറകളിൽ പതിഞ്ഞിട്ടില്ല. ഇക്കാരണത്തലാണു സമീ പപ്ര ദേശങ്ങളിലേക്കു കാമറ മാറ്റി സ്ഥാപിക്കുന്നതെന്ന് മംഗലംഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഹാഷിം പറഞ്ഞു.
കാമറ സ്ഥാപിച്ചശേഷം കടുവയെ കണ്ടതായി ആരും പറഞ്ഞിട്ടില്ല. കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ടിടങ്ങളിലായി കാമറകൾ സ്ഥാപിച്ചത്. പ്രദേശത്ത് പലതവണ കടുവയെ കണ്ടതിനെത്തുടർന്നാണ് മരങ്ങളിൽ കാമറട്രാപ്പുകൾ സ്ഥാപിച്ചത്.