മാതാപിതാക്കളെ കാണാതായതിനെ തുടർന്ന്  മരിച്ച മകൻ ടിൻസിയുടെ സംസ്കാരം നടത്തി; ഭാര്യ ബിൻസിയുടെ ദു:ഖം ഒരു നാടിന്‍റെ തേങ്ങലായി മാറി

കോ​ട്ട​യം: മാ​ങ്ങാ​ന​ത്തു​നി​ന്നും കാ​ണാ​താ​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ടി​ൻ​സി​യു​ടെ സം​സ്കാ​രം ന​ട​ത്തി. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് ഇ​റ​ഞ്ഞാ​ലി​ലു​ള്ള സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ ടി​ൻ​സി​യു​ടെ മൃ​ത​ദേ​ഹം കൊ​ണ്ടു​വ​ന്നു. തു​ട​ർ​ന്ന് വീ​ട്ടി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം കൊ​ല്ലാ​ട് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.

ടി​ൻ​സി​യു​ടെ ഭാ​ര്യ ബി​ൻ​സി പ്ര​സ​വ ശേ​ഷം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 15നാ​ണ് ബി​ൻ​സി ഒ​രു കു​ഞ്ഞി​ന് ജന്മം ​ന​ല്കി​യ​ത്. അ​ന്നാ​ണ് ടി​ൻ​സി ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ഇ​ന്ന​ലെ​യാ​ണ് മ​ര​ണ വി​വ​രം ഭാ​ര്യ​യെ അ​റി​യി​ച്ച​ത്.

ടി​ൻ​സി കാ​ണാ​താ​യ മാ​താ​പി​താ​ക്ക​ളെ തേ​ടി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​തു​വ​രെ ബി​ൻ​സി​യെ അ​റി​യി​ച്ചി​രു​ന്ന​ത്. ഭ​ർ​ത്താ​വി​ന്‍റെ വി​യോ​ഗ വാ​ർ​ത്ത കേ​ട്ട് ബി​ൻ​സി നി​ല​വി​ളി​ച്ച​ത് ക​ണ്ടു നി​ന്ന​വ​രെ പോ​ലും ഈ​റ​ന​ണി​യി​ച്ചു.
ക​ഴി​ഞ്ഞ 13ന് ​കാ​ണാ​താ​യ മാ​ങ്ങാ​നം പു​തു​ക്കാ​ട്ട് പി.​സി. എ​ബ്ര​ഹാ​മി​നെ​യും (69), ഭാ​ര്യ ത​ങ്ക​മ്മ​യെ​യും (65) കു​റി​ച്ച് ഇ​തു​വ​രെ ഒ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. ക​ഐ​സ്ഇ​ബി റി​ട്ട. അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജീ​നി​യ​റാ​ണ് ഏ​ബ്ര​ഹാം. മാ​താ​പി​താ​ക്ക​ളു​ടെ തി​രോ​ധാ​ന​ത്തി​ൽ മ​നം നൊ​ന്താ​ണ് ഇ​ള​യ​മ​ക​ൻ ടി​ൻ​സി ഇ​ട്ടി എ​ബ്ര​ഹാം(37) ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

Related posts