ശശിയുടെ ക്വോ​വാ​റന്‍റോ ഹ​ർ​ജി..! മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു;  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി  ഇന്ന് പരിഗണനയിൽ

കൊ​ച്ചി: സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ സ്ഥാ​ന​ത്തു തു​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഹൈ​ക്കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ച്ചേ​ക്കും. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല മു​ൻ സി​ൻ​ഡി​ക്ക​റ്റ് അം​ഗ​വും മു​ൻ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​മാ​യ തി​രു​വ​ന​ന്ത​പു​രം നേ​മം സ്വ​ദേ​ശി ആ​ർ.​എ​സ്. ശ​ശി​കു​മാ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച ക്വോ​വാ​റന്‍റോ ഹ​ർ​ജി ഇ​ന്ന​ലെ സ​മ​ർ​പ്പി​ച്ച​ത്.

മ​ന്ത്രി​യാ​യി​രി​ക്കെ തോ​മ​സ് ചാ​ണ്ടി സ​ർ​ക്കാ​രി​നെ​തി​രേ ഹ​ർ​ജി ന​ൽ​കി​യ​തും മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ​നി​ന്നു നാ​ലു മ​ന്ത്രി​മാ​ർ വി​ട്ടു​നി​ന്ന​തും സ​ർ​ക്കാ​രി​ന്‍റെ കൂ​ട്ടു​ത്ത​ര​വാ​ദി​ത്വം ന​ഷ്ട​പ്പെ​ട്ട​തി​നു​ള്ള തെ​ളി​വാ​ണെ​ന്നു ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

Related posts