ടൈ​റ്റാ​നി​ക് ദുരന്തത്തിൽ മരിച്ചയാളുടെ കത്ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യ്ക്ക് ലേലത്തിൽ വിറ്റു; ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ര​നാ​യ അ​ല​ക്സാ​ണ്ട​ർ ഒ​സ്ക​ർ ഹോ​ൾ​വേ​ഴ്സ​ൺ ത​ന്‍റെ അമ്മയ്ക്ക് ​എ​ഴു​തി​യ ക​ത്താണിത്

ല​ണ്ട​ൻ: ടൈ​റ്റാ​നി​ക് ക​പ്പ​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​യാ​ളു​ടെ ക​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യ്ക്ക് ലേ​ല​ത്തി​ൽ വി​റ്റു. ഫ​സ്റ്റ് ക്ലാ​സ് യാ​ത്ര​ക്കാ​ര​നാ​യ അ​ല​ക്സാ​ണ്ട​ർ ഒ​സ്ക​ർ ഹോ​ൾ​വേ​ഴ്സ​ൺ ത​ന്‍റെ അമ്മയ്ക്ക് ​എ​ഴു​തി​യ ക​ത്ത് 1,08,04,110 രൂ​പ​യ്ക്കാ​ണ് (166,000 ഡോ​ള​ർ) ലേ​ല​ത്തി​ൽ വി​റ്റ​ത്. ക​പ്പ​ൽ ദു​ര​ന്ത​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​ക്ക് വി​റ്റു പോ​യ​തും ഈ ​ക​ത്താ​ണ്.

1912 ഏ​പ്രി​ൽ 13ന് ​എ​ഴു​തി​യ ക​ത്തി​ൽ രാ​ജ​കീ​യ ക​പ്പ​ലി​നെ​യും ക​പ്പ​ലി​ലെ ഭ​ക്ഷ​ണ​ത്തെ​യും സം​ഗീ​ത​ത്തെ​യും കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​ക്കാ​ല​ത്തെ ധ​നി​ക​നാ​യ അ​മേ​രി​ക്ക​ൻ വ്യാ​പാ​രി ജോ​ൺ ജേ​ക്ക​ബ് ഓ​സ്റ്റ​ർ അ​ട​ക്ക​മു​ള്ള യാ​ത്രി​ക​ർ​ക്കെ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ളും ക​ത്തി​ൽ വി​വ​രി​ക്കു​ന്നു. വി​ചാ​രി​ച്ച പോ​ലെ പോ​കു​ക​യാ​ണെ​ങ്കി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ന്യൂ​യോ​ർ​ക്കി​ലെ​ത്തു​മെ​ന്ന് പ​റ​യു​ന്നു​ണ്ട്.

1912 ഏ​പ്രി​ൽ 14ന് ​മ​ഞ്ഞു​മ​ല​യി​ൽ ഇ​ടി​ച്ചാ​ണ് ടൈ​റ്റാ​നി​ക് ത​ക​ർ​ന്ന​ത്. ക​പ്പ​ൽ ദു​ര​ന്ത​ത്തി​ൽ 1500ൽ ​അ​ധി​കം പേ​ർ മ​രി​ച്ചി​രു​ന്നു. ഹോ​ഴ്സ​ണി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് ല​ഭി​ച്ച ക​ത്ത് കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഹെ​ൻ​ട്രി അ​ൽ​ഡ്രി​ഡ്ജും മ​ക​നു​മാ​ണ് ലേ​ലം ന​ട​ത്തി​യ​ത്.

Related posts