ടൈറ്റൻ ദുരന്തം സിനിമയാകുന്നു

ടൈ​റ്റാ​നി​ക് ക​പ്പ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ കാ​ണാ​നാ​യി അ​റ്റ്‌​ലാ​ന്‍റി​ക് സ​മു​ദ്ര​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​യ്ക്ക് പോ​യ വി​നോ​ദ​സ​ഞ്ചാ​ര പേ​ട​കം ‘ടൈ​റ്റ​ൻ’  അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് നാ​ടി​നെ ന​ടു​ക്കി​യ ദു​ര​ന്ത​മാ​യി​രു​ന്നു. 2023 ജൂ​ൺ മാ​സ​ത്തി​ലാ​യി​രു​ന്നു ടെെ​റ്റ​ൻ അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

ബ്രി​ട്ടീ​ഷ് കോ​ടീ​ശ്വ​ര​ൻ ഹാ​മി​ഷ് ഹാ​ൻ​ഡിം​ഗ്, ബ്രി​ട്ടീ​ഷ്- പാ​കി​സ്ഥാ​നി വ്യ​വ​സാ​യി ഷെ​ഹ്‌​സാ​ദ ദാ​വൂ​ദ്, മ​ക​ൻ സു​ലെ​മാ​ൻ, ഓ​ഷ്യ​ൻ​ഗേ​റ്റ് എ​ക്‌​സ്‌​പെ​ഡി​ഷ​ൻ ഉ​ട​മ സ്റ്റോ​ക്ട​ൻ റ​ഷ്, മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ പോ​ൾ ഹെ​ന്റി എ​ന്നി അ​ഞ്ച് യാ​ത്രി​ക​രാ​ണ് ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​ത്.

ഇ​പ്പോ​ഴി​താ ടെെ​റ്റ​ൻ ദു​ര​ന്തം സി​നി​മ​യാ​കു​ന്നു എ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു വ​രു​ന്ന​ത്.  ടൈ​റ്റ​ൻ ദു​ര​ന്തം സി​നി​മ​യാ​കു​ന്ന​താ​യി അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് പ്ര​മു​ഖ ഹോ​ളി​വു​ഡ് നി​ർ​മ്മാ​ണ ക​മ്പ​നി​യാ​യ മൈ​ൻ​ഡ്റി​യോ​ട്ട്. ‘സാ​ൽ​വേ​ജ്ഡ്’ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ പേ​ര്.

ഇ​ബ്ര​യാ​ൻ ഡ​ബ്ബി​ൻ​സാ​ണ് ചി​ത്ര​ത്തി​ന്‍റെ സ​ഹ​നി​ർ​മാ​താ​വ്. ജ​സ്റ്റി​ൻ മ​ഗ്രേ​ഗ​ർ, ജോ​നാ​ഥ​ൻ കേ​സി എ​ന്നി​വ​രാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. എ​ന്നാ​ൽ ഈ ​ചി​ത്രം ജെ​യിം​സ് കാ​മ​റൂ​ൺ സി​നി​മ​യ്ക്ക് പ്ര​മേ​യ​മാ​കു​മെ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നെ​ങ്കി​ലും സം​വി​ധാ​യ​ക​ൻ അ​ത് നി​ര​സി​ച്ചു.

Related posts

Leave a Comment