ഇൻഡിഗോ വിമാനത്തിൽ മോശമായി പെരുമാറിയ യാത്രക്കാരൻ പിടിയിൽ

വി​മാ​ന​ത്തി​ലെ ബാ​ത്ത് റൂ​മി​നു​ള്ളി​ൽ മോ​ശ​മാ​യി പെ​രു​മാ​റി​യ വി​ക​ലാം​ഗ​നാ​യ യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ഇ​ൻ​ഡി​ഗോ 6ഇ 126 ​വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം.

പ​ട്‌​ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ ശേ​ഷം പ്ര​തി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. വി​മാ​ന​ത്തി​ൽ വ​ച്ച് ഇ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റു​ക​യും വി​മാ​ന​ത്തി​നു​ള്ളി​ലെ ടോ​യ്‌​ല​റ്റി​നു​ള്ളി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്‌​ത​താ​യി ജീ​വ​ന​ക്കാ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ക​മ​ർ റി​യാ​സ് എ​ന്ന യാ​ത്ര​ക്കാ​ര​ൻ മാ​ന​സി​ക വൈ​ക​ല്യ​മു​ള്ള​യാ​ളാ​ണ്. ബ​ന്ധു​വി​ലൊ​രാ​ൾ​ക്കൊ​പ്പം ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്ന് പ​ട്ന​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നെ​ന്നും എ​യ​ർ​പോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ വി​നോ​ദ് പീ​റ്റ​ർ പ​റ​ഞ്ഞു. 

ഇ​ൻ​ഡി​ഗോ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നും കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി.

 

Related posts

Leave a Comment