അരുണ്‍ ആനന്ദ് കൂടെക്കുട്ടിയ യുവതിയുടെ അമ്മ ഭരണകക്ഷിയുടെ സജീവ പ്രവര്‍ത്തകയായ റിട്ട അധ്യാപിക, അരുണില്‍ മാത്രം കേസൊതുക്കി യുവതിയുടെ ഭര്‍ത്താവിന്റെ മരണം അന്വേഷിക്കാതിരിക്കാനും കേസില്‍ നിന്ന് രക്ഷിക്കാനും നീക്കങ്ങള്‍ സജീവം

തൊടുപുഴ കുമാരമംഗലത്ത് അമ്മയുടെ കാമുകന്‍ ക്രൂരമായി മര്‍ദിച്ച് വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുന്നതിനിടെ സംഭവത്തില്‍ യുവതിയെ രക്ഷിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുന്നു. ഉടുമ്പന്നൂര്‍ സ്വദേശിയാണ് യുവതി. ഇവരുടെ അമ്മ റിട്ടയര്‍ഡ് അധ്യാപികയും ഭരണകക്ഷിയില്‍പ്പെട്ട പാര്‍ട്ടിയുടെ സജീവ അംഗവുമാണ്. കേസില്‍ അരുണ്‍ ആനന്ദിനെ മാത്രം പ്രതിയാക്കി യുവതിയെ രക്ഷിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

തൊടുപുഴയില്‍ വാഹനങ്ങളുടെ വര്‍ക്ക് ഷോപ്പ് നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ ഭര്‍ത്താവിന്റെ മരണമാണ് ഇപ്പോള്‍ സംശയനിഴലിലുള്ളത്. ഹൃദയാഘാതം മൂലം മരിച്ചുവെന്നായിരുന്നു അന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരോട് പറഞ്ഞിരുന്നത്. ആരോഗ്യവാനായിരുന്ന യുവതിയുടെ ഭര്‍ത്താവിന് യാതൊരുവിധ അസുഖങ്ങളും ഇല്ലായിരുന്നു.

അന്ന് സംശയം തോന്നാതിരുന്ന ബന്ധുക്കള്‍ ഇപ്പോള്‍ അഞ്ജനയ്‌ക്കെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. യുവതിയും അരുണും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള സാധ്യത അന്വേഷിക്കുമെന്ന് പോലീസും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ കേസിലേക്ക് അന്വേഷണം എത്താതിരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നത്.

ഭര്‍ത്താവിന്റെ മരണശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക പിന്‍വലിക്കപ്പെട്ടതായി സൂചനയുണ്ട്. നല്ലരീതിയില്‍ ബിസിനസ് നടത്തിയിരുന്ന യുവാവിന് വലിയ സമ്പാദ്യമുണ്ടായിരുന്നെന്നും എടിഎം കാര്‍ഡുകള്‍ ഉള്‍പ്പെടെ യുവതിയുടെ കൈവശമായിരുന്നുവെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചുടിലായതിനാല്‍ യുവതിയുടെ അമ്മയുടെ ഭരണകക്ഷി ബന്ധവും കേസന്വേഷണവും വിവാദമാകുമെന്ന് ഉറപ്പാണ്.

Related posts