അതിമോഹമാണ് ദിനേശാ…! ബിഡിജെഎസിന്റെ രാഷ്ട്രീയനീക്കങ്ങളെല്ലാം പാളി; വെള്ളാപ്പള്ളിയെ ഒരു കാരണവശാലും എല്‍ഡിഎഫിലേക്ക് എടുക്കില്ലെന്ന് തോമസ് ഐസക്

വേ​ങ്ങ​ര: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ ഒ​രു കാ​ര​ണ​വ​ശാ​ലും എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ടു​ക്കി​ല്ലെ​ന്ന് മ​ന്ത്രി തോ​മ​സ് ഐ​സ​ക്. വേ​ങ്ങ​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നു എ​ത്തി​യ​പ്പോ​ൾ മ​ല​പ്പു​റ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​ഡി​എ​യു​ടെ ജ​ന​ര​ക്ഷാ​യാ​ത്രാ സി​പി​എ​മ്മി​നെ ത​ക​ർ​ക്കാ​നു​ള്ള യാ​ത്ര​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വെ​ള്ളാ​പ്പ​ള്ളി​യു​ടെ എ​ൽ​ഡി​എ​ഫു​മാ​യു​ള്ള സ​ഖ്യ​ത്തി​നു​ള്ള നീ​ക്കം ന​ട​ക്കി​ല്ല. ബി​ഡി​ജ​ഐ​സി​ന്‍റെ രാ​ഷ്ട്രീ​യ​നീ​ക്ക​ങ്ങ​ളെ​ല്ലാം പാ​ളി​യ​നി​ല​യി​ലാ​ണ്.

സ​മു​ദാ​യ​സം​ഘ​ട​ന​ക​ൾ രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ട​പെ​ട​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ൻ​ഡി​പി​യി​ലും വെ​ള്ളാ​പ്പ​ള്ളി​യു​ടെ നി​ല​പാ​ടു​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ​ലോ​ക​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്ക് വി​ല​യു​ണ്ടാ​യി​രു​ന്നു. എ​സ്എ​ൻ​ഡി​പി​യി​ൽ ബ​ഹൂ​പൂ​രി​പ​ക്ഷ​വും ബി​ഡി​ജ​ഐ​സി​ന് എ​തി​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ഡി​ജ​ഐ​സ് എ​ൻ​ഡി​എ​യി​ൽ തു​ട​രേ​ണ്ട​തി​ല്ലാ​യെ​ന്നും മ​ന​സു​കൊ​ണ്ട് ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണെ​ന്നു​മു​ള്ള എ​സ്എ​ൻ​ഡി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ നേ​ര​ത്തെ പ്ര​സ്താ​വി​ച്ചി​രു​ന്നു.

Related posts