ടോ​​ട്ട​​ന്‍​ഹാ​​മി​​ല്‍ സൂ​​ര്യാ​​സ്ത​​മയം

സീ​​യൂ​​ള്‍: തി​​ക​​ച്ചും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നോ​​ടു വി​​ട​​പ​​റ​​ഞ്ഞു. 2025-26 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കേ​​യാ​​ണ് ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​നോ​​ടു വി​​ട​​പ​​റ​​യു​​ന്ന​​താ​​യി സീ​​യൂ​​ളി​​ല്‍ ന​​ട​​ത്തി​​യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ അ​​റി​​യി​​ച്ച​​ത്.

താ​​ര​​ത്തി​​ന്‍റെ 10 വ​​ര്‍​ഷം നീ​​ണ്ട ടോ​​ട്ട​​ന്‍​ഹാം ജീ​​വി​​ത​​ത്തി​​ന് ഇ​​തോ​​ടെ വി​​രാ​​മ​​മാ​​യി. ഇം​​ഗ്ലീ​​ഷ് സം​​സാ​​രി​​ക്കാ​​ന്‍​പോ​​ലും അ​​റി​​യാ​​തെ​​യാ​​ണ് ടോ​​ട്ട​​ന്‍​ഹാ​​മി​​ല്‍ 10 വ​​ര്‍​ഷം മു​​മ്പെ​​ത്തി​​യ​​തെ​​ന്നും ക്ല​​ബ്ബി​​നോ​​ടു വി​​ട​​പ​​റ​​യാ​​നു​​ള്ള സ​​മ​​യ​​മാ​​യെ​​ന്നും സ​​ണ്‍ പ​​റ​​ഞ്ഞു. ടോ​​ട്ട​​ന്‍​ഹാം വി​​ടു​​ന്ന​​ത് ക​​രി​​യ​​റി​​ലെ ഏ​​റ്റ​​വും വി​​ഷ​​മ​​ക​​ര​​മാ​​യ തീ​​രു​​മാ​​ന​​മാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ക​​ണ്ണീ​​രോ​​ടെ വ്യ​​ക്ത​​മാ​​ക്കി.

2015ല്‍ ​​ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യെ​​ര്‍ ലെ​​വ​​ര്‍​കു​​സെ​​ന്നി​​ല്‍​നി​​ന്നാ​​യി​​രു​​ന്നു സ​​ണ്‍ ടോ​​ട്ട​​ന്‍​ഹാ​​മി​​ല്‍ എ​​ത്തി​​യ​​ത്. ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബി​​നാ​​യി 454 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ നിന്ന് 173 ഗോ​​ള്‍ നേ​​ടി, 101 അ​​സി​​സ്റ്റ് ന​​ട​​ത്തി. 2018-10 യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ്, 2020-21 ഇം​​ഗ്ലീ​​ഷ് ലീ​​ഗ് ക​​പ്പ് ഫൈ​​ന​​ലു​​ക​​ള്‍ ക​​ളി​​ച്ചു. 2024-25 യൂ​​റോ​​പ്പ ലീ​​ഗാ​​ണ് സ​​ണ്ണി​​ന്‍റെ സീ​​നി​​യ​​ര്‍ ക​​രി​​യ​​റി​​ലെ ഏ​​ക ട്രോ​​ഫി നേ​​ട്ടം.

പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ മ​​ത്സ​​ര​​വും (333) ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ഗോ​​ളും (127) ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ അ​​സി​​സ്റ്റും (71) ന​​ട​​ത്തി​​യ ഏ​​ഷ്യ​​ക്കാ​​ര​​നാ​​ണ് സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍.

വി​​ര​​മി​​ക്കൽ

ടോ​​ട്ട​​ന്‍​ഹാ​​മി​​നോ​​ടു വി​​ട​​പ​​റ​​യു​​ന്ന​​താ​​യി അ​​റി​​യി​​ച്ച​​തി​​നൊ​​പ്പം വി​​ര​​മി​​ക്ക​​ല്‍ സൂ​​ച​​ന​​യും സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ ന​​ട​​ത്തി. 2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​നു​​ശേ​​ഷം ക​​ളി​​ക്ക​​ള​​ത്തി​​ല്‍ ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന സൂ​​ച​​ന​​യാ​​ണ് 33കാ​​ര​​നാ​​യ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ ന​​ല്‍​കി​​യ​​ത്.

2024-25 സീ​​സ​​ണി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ യൂ​​റോ​​പ്പ ലീ​​ഗ് സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു. 17 വ​​ര്‍​ഷ​​ത്തെ പ്ര​​ഫ​​ഷ​​ണ​​ല്‍ ഫു​​ട്‌​​ബോ​​ള്‍ ജീ​​വി​​ത​​ത്തി​​നി​​ടെ സ​​ണ്ണി​​ന്‍റെ ആ​​ദ്യ സു​​പ്ര​​ധാ​​ന ട്രോ​​ഫി​​യാ​​യി​​രു​​ന്നു അ​​ത്.

2010 ഡി​​സം​​ബ​​ര്‍ 20ന് ​​എ​​എ​​ഫ്‌​​സി ഏ​​ഷ്യ​​ന്‍ ക​​പ്പി​​ല്‍ സി​​റി​​യ​​യ്‌​​ക്കെ​​തി​​രേ​​യാ​​ണ് സ​​ണ്‍ ഹ്യൂ​​ങ് മി​​ന്നി​​ന്‍റെ രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം. തു​​ട​​ര്‍​ന്നി​​തു​​വ​​രെ​​യാ​​യി ദേ​​ശീ​​യ ജ​​ഴ്‌​​സി​​യി​​ല്‍ 134 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 51 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി.

Related posts

Leave a Comment