പ്രളയദുരന്തത്തിൽ തകർന്ന ടൂറിസം മേഖല ശക്തിപ്പെട്ടു; വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ നാം തയ്യാറെന്ന് മന്ത്രി കടകംപള്ളി

ചാ​ത്ത​ന്നൂ​ർ: പ്ര​ള​യ ദു​ര​ന്ത​ത്തി​ൽ ത​ക​ർ​ന്ന ടൂ​റി​സം മേ​ഖ​ല​യെ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് ക​ഴി​ഞ്ഞു എ​ന്ന് മ​ന്ത്രി ക​ട​കം​പ​ള​ളി സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.​ആ​ദി​ച്ച​ന​ല്ലൂ​ർ ചി​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചുപ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം .വി​നോ​ദ സ​ഞ്ചാ​രി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ നാം ​ഇ​ന്ന് ത​യാ​റാ​ണ്.​

ആ​ദി​ച്ച​ന​ല്ലൂ​ർ ചി​റ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ന്റെ പ​ണി ഇ​ഴ​ഞ്ഞി​ഴ​ഞ്ഞാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.​ടൂ​റി​സം പ​ദ്ധ​തി​ക​ൾ സ​മ​യ ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യ​ണം.​ആ​ദി​ച്ച​ന​ല്ലൂ​ർ ചി​റ ടൂ​റി​സം പ​ദ്ധ​തി​യ്ക്ക് ജ​ന​ങ്ങ​ൾ ന​ല്ല പി​ന്തു​ണ ന​ൽ​കി​യാ​ൽ മാ​ത്ര​മെ ര​ണ്ടാം ഘ​ട്ട​ത്തെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ക​യു​ള​ളൂ എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​ജി.​എ​സ്.​ജ​യ​ലാ​ൽ എംഎ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എ​സ്.​ലൈ​ല, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​സു​ഭാ​ഷ്, സെ​ക്ര​ട്ട​റി ബി​ജു.​സി.​നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി.​പ്ര​ദീ​പ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് എ​ൻ.​അ​ജ​യ​കു​മാ​ർ,ഡിടിപി.​സി സെ​ക്ര​ട്ട​റി സ​ന്തോ​ഷ് കു​മാ​ർ,മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ.​എ​ക്സ്.​ഇ ബി​ന്ദു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts