ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത് തീ​രം തൊ​ട്ടു! ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൈ​നി​ക യൂ​ണി​റ്റു​ക​ൾ; മ​ണി​ക്കൂ​റി​ല്‍ 155-165 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ്

അ​ഹ​മ്മ​ദാ​ബാ​ദ്: ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ തീ​രം തൊ​ട്ടു.

ഏ​താ​നും മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ പോ​ര്‍​ബ​ന്ദ​റി​നും മ​ഹു​വ​യ്ക്കും ഇ​ട​യി​ലു​ള്ള തീ​രം ക​ട​ന്ന് മ​ണി​ക്കൂ​റി​ല്‍ 155-165 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത കൈ​വ​രി​ക്കു​മെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.

ഗു​ജ​റാ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി സൈ​നി​ക യൂ​ണി​റ്റു​ക​ളെ വി​ന്യ​സി​ച്ചു.

അ​തേ​സ​മ​യം, ടൗ​ട്ടേ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി.

മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഗോ​വാ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യും, ദാ​മ​ൻ ദി​യു ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​റു​മാ​യും ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.

സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹാ​യ​വും ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പ് ന​ൽ​കി. ചു​ഴ​ലി​ക്കാ​റ്റ് ഗു​ജ​റാ​ത്ത്, ദി​യു തീ​ര​ത്തേ​ക്ക് അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത്.

കേ​ന്ദ്ര ദു​ര​ന്ത നി​വാ​ര​ണ സേ​നാം​ഗ​ങ്ങ​ൾ ദു​ര​ന്ത നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

Related posts

Leave a Comment