കാ​ടി​ന്‍റെ മ​ക്ക​ള്‍​ക്ക് ഉ​പ​ഹാ​ര​വു​മാ​യി ബാ​ല​ന്‍ അ​മ്പാ​ടി​യെ​ത്തി; ഗ​വ. വെ​ല്‍​ഫെ​യ​ര്‍ സ്കൂ​ള്‍ ആ​ഹ്ലാ​ദ​ത്തി​മി​ര്‍​പ്പി​ല്‍

നാ​ദാ​പു​രം:​ ക​ണ്ടി​വാ​തു​ക്ക​ല്‍ അ​ഭ​യ​ഗി​രി ആ​ദി​വാ​സി കോ​ള​നി​യി​ലെ കാ​ടി​ന്‍റെ മ​ക്ക​ള്‍​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മ​യി ബാ​ല​ന്‍ അ​മ്പാ​ടി​യെ​ത്തി​യ​ത് സ്കൂ​ളി​നെ ആ​ഹ്ലാ​ദ​ത്തി​ലാ​ഴ്ത്തി.

ക​ണ്ണ​വം വ​ന മേ​ഖ​ല​യോ​ട് ചേ​ര്‍​ന്നുകി​ട​ക്കു​ന്ന കു​ടി​യേ​റ്റ ജ​ന​ത​യു​ടെ നാ​ടാ​യ ക​ണ്ടിവാ​തു​ക്ക​ല്‍ ഗ​വ. വെ​ല്‍​ഫെ​യ​ര്‍ എ​ല്‍​പി സ്കൂ​ളി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബാ​ഗും വ​ര്‍​ണ്ണ​ക്കു​ട​ക​ളും പു​സ്ത​ക​ങ്ങ​ളു​മാ​യി സാ​മൂ​ഹിക പ്ര​വ​ര്‍​ത്ത​ക​ന്‍ ബാ​ല​ന്‍ അ​മ്പാ​ടി​യെ​ത്തി​യ​ത്.

ആ​ദി​വാ​സി ഊ​രി​ല്‍ നി​ന്ന​ട​ക്കം പ​ന്ത്ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ നി​ല​വി​ലു​ള്ള​ത്. ഇ​ത്ത​വ​ണ അ​ധ്യാ​പ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ള്‍​ക്ക് മ​ങ്ങ​ലേ​ല്‍​പ്പി​ക്കാ​തെ മൂ​ന്ന് കു​ട്ടി​ക​ള്‍ ഒ​ന്നാം ത​ര​ത്തി​ല്‍ പ്ര​വേ​ശ​ന​ത്തി​നെ​ത്തി.​മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന​പ​മാ​യ പോ​രാ​യ്മ​ക​ളാ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കൊ​ഴി​ഞ്ഞുപോ​ക്കി​ന് പ്ര​ധാ​ന കാ​ര​ണ​മാ​യ​ത്. പ്ര​വേ​ശ​നോ​ത്സവം ഉദ്ഘാടനം മാ​ക്കൂ​ല്‍ കേ​ള​പ്പ​ന്‍ നി​ര്‍​വഹി​ച്ചു.​

പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ന്‍ കു​ന്നു​മ്മ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളുെട വിതരണം പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ വി.​കെ. പ്ര​ദീ​പ​ന്‍ നി​ര്‍​വ​ഹി​ച്ചു. കു​ട്ടി​കൃ​ഷ​ണ​ന്‍ നാ​രാ​യ​ണ ന​ഗ​രം, സ​ജീ​വ് മ​ന്ത​ര​ത്തൂ​ര്‍, വ​സ​ന്ത​കു​മാ​ര്‍, ഷീ​ജ ജോ​ണ്‍, വി​ജ​യ​ന്‍ കി​ഴ​ക്കേ​ക്ക​ര, സീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts