യ​ഷി​ന്‍റെ ആ​ക്ഷ​ൻ ഡ്രാ​മ ചി​ത്ര​മാ​യ ‘ടോ​ക്സി​ക് – വീണ്ടും റിലീസ് തിയതി നീട്ടി വച്ചു

ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഗീ​തു മോ​ഹ​ൻ​ദാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ക​ന്ന​ഡ സൂ​പ്പ​ർ താ​രം യ​ഷി​ന്‍റെ ആ​ക്ഷ​ൻ ഡ്രാ​മ ചി​ത്ര​മാ​യ ‘ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രോ​ൺ-​അ​പ്‌​സി’ ന്‍റെ ആ​ഗോ​ള റി​ലീ​സ് തീ​യ​തി മാ​റ്റു​ന്ന​താ​യി കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സും മു​ന്പ് അ​റി​യി​ച്ചി​രു​ന്നു. അ​പ്ര​കാ​രം, 2026 മാ​ർ​ച്ച് 19ന് ​നി​ശ്ച​യി​ച്ചി​രു​ന്ന ചി​ത്ര​ത്തി​ന്‍റെ വേ​ൾ​ഡ് വൈ​ഡ് പ്രീ​മി​യ​ർ, പ​ശ്ചി​മേ​ഷ്യ​യി​ൽ നി​ല​നി​ൽ​ക്കു​ന്ന സം​ഘ​ർ​ഷ​ങ്ങ​ളും പ്രാ​ദേ​ശി​ക അ​സ്ഥി​ര​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് 2026 ജൂ​ൺ 4ലേ​ക്കാ​ണ് മാ​റ്റി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ചി​ത്ര​ത്ത​ന്‍റെ റി​ലീ​സ് തീ​യ​തി ഇ​പ്പോ​ൾ വീ​ണ്ടും നീ​ട്ടി​വ​ച്ചു. നി​ല​വി​ൽ സി​നി​മാ​കോ​ണി​ൽ നി​ന്ന് ല​ഭി​ച്ച ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള വ​മ്പി​ച്ച പ്ര​തി​ക​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ലോ​ക​മെ​മ്പാ​ടും ഒ​രേ​സ​മ​യം ചി​ത്രം എ​ത്തി​ക്കാ​നാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രു​ടെ തീ​രു​മാ​നം. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​താ​യും ആ​ഗോ​ള വി​ത​ര​ണ ക​രാ​റു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ലാ​ണ് ജൂ​ൺ 4ലെ ​റി​ലീ​സ് മാ​റ്റു​ന്ന​തെ​ന്നും യ​ഷ് പ്ര​സ്താ​വ​ന​യി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച ‘ടോ​ക്സി​ക്: എ ​ഫെ​യ​റി ടെ​യി​ൽ ഫോ​ർ ഗ്രൗ​ൺ-​അ​പ്പ്സ്’ മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി ഭാ​ഷ​ക​ളി​ലും മൊ​ഴി​മാ​റ്റം ചെ​യ്ത് പു​റ​ത്തി​റ​ങ്ങും. കെ.​വി.​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്റെ​യും ബാ​ന​റി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും യ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര, ഹു​മ ഖു​റേ​ഷി, കി​യാ​ര അ​ദ്വാ​നി, താ​ര സു​താ​രി​യ, രു​ക്മി​ണി വ​സ​ന്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. പു​തി​യ ആ​ഗോ​ള റി​ലീ​സ് തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ആ​രാ​ധ​ക​ർ ക്ഷ​മ​യോ​ടെ കാ​ത്തി​രി​ക്ക​ണ​മെ​ന്നും യ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment