ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മ​ല്ല, പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്നും തീ​രു​മാ​നം; റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ല​യ്ക്കും

കൊ​ച്ചി: സം​സ്ഥാ​ന​ത്തെ റേ​ഷ​ന്‍​ക​ട​ക​ളി​ല്‍ സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ മ​ണ്ണെ​ണ്ണ​വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല. ആ​വ​ശ്യ​ത്തി​നു​ള്ള സ്റ്റോ​ക്ക് ല​ഭ്യ​മാ​കാ​ത്ത​തി​നാ​ല്‍ പു​തി​യ സ്റ്റോ​ക്ക് എ​ടു​ക്കേ​ണ്ടെ​ന്ന മ​ണ്ണെ​ണ്ണ മൊ​ത്ത​വ്യാ​പാ​രി​ക​ളു​ടെ തീ​രു​മാ​ന​മാ​ണു വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. 1,944 കി​ലോ ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ​യാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഇ​ത് 780 കി​ലോ ലി​റ്റ​റാ​യി കു​റ​ച്ചു.

ഇ​തോ​ടെ സം​ഭ​ര​ണ​വും വി​ത​ര​ണ​വും പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. മൂ​ന്നു മാ​സം കൂ​ടു​മ്പോ​ഴാ​ണു മ​ണ്ണെ​ണ്ണ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​പ്പോ​ള്‍ ഏ​പ്രി​ല്‍, മേ​യ്, ജൂ​ണ്‍ മാ​സ​ങ്ങ​ളി​ലെ വി​ത​ര​ണ​മാ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടു​ത്ത വി​ത​ര​ണം സെ​പ്റ്റം​ബ​റി​ലാ​ണ്.

മു​ന്‍​ഗ​ണ​നാ വി​ഭാ​ഗ​ങ്ങ​ളാ​യ പി​ങ്ക്, മ​ഞ്ഞ (പി​എ​ച്ച്എ​ച്ച്, എ​എ​വൈ) കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്കാ​ണു മ​ണ്ണെ​ണ്ണ ല​ഭി​ക്കു​ന്ന​ത്. മൂ​ന്നു മാ​സം കൂ​ടു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന​ത് അ​ര ലി​റ്റ​ര്‍ മ​ണ്ണെ​ണ്ണ. എ​ന്നാ​ല്‍, മ​ണ്ണെ​ണ്ണ വ്യാ​പാ​രി​ക​ള്‍​ക്കു മൂ​ന്നു മാ​സ​ത്തി​ല്‍ ഒ​രി​ക്ക​ല്‍​പ്പോ​ലും മ​ണ്ണെ​ണ്ണ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കാ​റി​ല്ല.

Related posts

Leave a Comment