അമ്മയും മക്കളും ആത്മഹത്യയ്ക്കായി റെയിൽവേ ട്രാക്കിലൂടെ നടന്നു; പതിവുപോലെ ട്രെയിൻ വരാൻ വൈകി; പോലീസ് സമയത്തുമെ ത്തി; എല്ലാവരേയും ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ച് പോലീസ്


പ​യ്യ​ന്നൂ​ര്‍: കാ​ണാ​താ​യെ​ന്ന പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ന​ട​ത്തി​യ സ​ന്ദ​ര്‍​ഭോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ മ​ര​ണ​ത്തി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ട്ട​ത് അ​മ്മ​യും ര​ണ്ടു​മ​ക്ക​ളും. ക​രി​വെ​ള്ളൂ​രി​ലെ മു​പ്പ​തു​കാ​രി​യാ​യ യു​വ​തി​യും അ​ഞ്ചും മൂ​ന്നും വ​യ​സു​ള്ള മ​ക്ക​ളു​മാ​ണ് പോ​ലീ​സി​ന്‍റെ ഇ​ട​പെ​ട​ലി​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്.

പ​യ്യ​ന്നൂ​ര്‍ റെി​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ല്‍​നി​ന്നും യു​വ​തി​യേ​യും മ​ക്ക​ളേ​യും കാ​ണാ​നി​ല്ലെ​ന്ന വി​വ​ര​മ​റി​ഞ്ഞ​തോ​ടെ വി​ശ​ദ വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ പോ​ലീ​സ് ന​ഗ​ര​ത്തി​ലും ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും ഉ​ട​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

ഇ​തോ​ടൊ​പ്പം പ​യ്യ​ന്നൂ​ര്‍ സ്‌​റ്റേ​ഷ​ന്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മ​ഹേ​ഷ് കെ.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലു​മെ​ത്തി. ഇ​വി​ടെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​ക്ക​ളേ​യും കൂ​ട്ടി റെ​യി​ല്‍​പാ​ള​ത്തി​ലൂ​ടെ ന​ട​ക്കു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.

മ​ക്ക​ളേ​യും കൂ​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി എ​ത്തി​യ​താ​ണെ​ന്ന് യു​വ​തി പ​റ​ഞ്ഞ​താ​യി പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​തും ഈ ​സ​മ​യം ക​ട​ന്നു പോ​കേ​ണ്ടി​യി​രു​ന്ന ട്രെ​യി​ന്‍ വൈ​കി​യ​തു​മാ​ണ് അ​മ്മ​യേ​യും മ​ക്ക​ളേ​യും ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ച് ന​ട​ത്താ​നി​ട​യാ​ക്കി​യ​ത്.

കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തി​യും ചെ​റി​യ കൗ​ണ്‍​സി​ലിം​ഗ് ന​ല്‍​കി​യും യു​വ​തി​യേ​യും മ​ക്ക​ളേ​യും ബ​ന്ധു​ക്ക​ളോ​ടൊ​പ്പം പ​റ​ഞ്ഞ​യ​ച്ചു.

പ​യ്യ​ന്നൂ​ര്‍ സി​ഐ​യെ കൂ​ടാ​തെ എ​സ്‌​ഐ സ​ത്യ​ന്‍, ക​ണ്‍​ട്രോ​ള്‍ റൂം ​എ​എ​സ്‌​ഐ അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് റെ​യി​ല്‍​പാ​ള​ത്തി​ല്‍​നി​ന്നും മൂ​ന്നു ജി​വ​നു​ക​ള്‍ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

Related posts

Leave a Comment