ട്രെയിനുകളുടെ വൈകിയോട്ടം; റെയിൽവേ  അധികൃതരുടെ കാരണങ്ങളിൽ തൃപ്തിയില്ല;  യാത്രക്കാർ പ്രക്ഷോഭത്തിലേയ്ക്ക്

കൊ​ല്ലം :മാ​സ​ങ്ങ​ളാ​യി ട്രെ​യി​ൻ സ​ർ​വ്വീ​സു​ക​ൾ വൈ​കി ഓ​ടു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തു​ട​ർ​ച്ച​യാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​യ്ക്കാ​ൻ റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു. ഓ​രോ ദി​വ​സ​വും ട്രെ​യി​ൻ വൈ​കു​ന്ന​തി​ന് റെ​യി​ൽ​വെ വി​വി​ധ കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ ത്തു​ക​യാ​ണ്.

രാ​വി​ലെ 10.00 മു​ന്പ് തി​രു​വ​ന്ത​പു​ര​ത്ത് എ​ത്തി​ച്ചേ​രേ​ണ്ട ഇ​ന്‍റ​ർ​സി​റ്റി വ​ഞ്ചി​നാ​ട് എ​ന്നീ ട്രെ​യി​നു​ക​ൾ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തെ ക​ണ​ക്കു പ​രി​ശോ​ധി​ച്ചാ​ൽ ചു​രു​ക്കം ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് കൃ​ത്യ​ത​പാ​ലി​ച്ചി​ട്ടു​ള​ള​ത്. റെ​യി​ൽ പാ​ള​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ പ​ണി​ക​ളു​ടെ പേ​രി​ൽ നി​ര​ന്ത​ര​മാ​യി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ന്ന സ​മീ​പ​നം റെ​യി​ൽ​വെ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​പി. ദീ​പു​ലാ​ലി​ന്‍റെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​ര​വൂ​ർ സ​ജീ​ബ്, ജെ. ​ഗോ​പ​കു​മാ​ർ, കാ​ര്യ​റ ന​സീ​ർ, ചി​ത​റ അ​രു​ണ്‍ ശ​ങ്ക​ർ, സ​ന്തോ​ഷ് രാ​ജേ​ന്ദ്ര​ൻ, അ​ഭി​ലാ​ഷ് കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​നു മു​ന്നി​ൽ യാ​ത്ര​ക്കാ​രു​ടെ കൂ​ട്ട ഒ​പ്പി​ട​ൽ സ​മ​രം ന​ട​ത്തി.

Related posts