സാ​ല​റി ച​ല​ഞ്ച് : ​ജി​ല്ല​യി​ൽ അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ പി​ന്തു​ണ;  87 ശ​ത​മാ​നം ജീ​വ​ന​ക്കാ​രും പ​ങ്കാ​ളി​ക​ളാ​യി

കൊല്ലം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തി​ന്റെ പു​ന:​സൃ​ഷ്ടി​ക്കാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളും ത​ങ്ങ​ളു​ടെ ഒ​രു മാ​സ​ത്തെ വേ​ത​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​യ്ക്ക് ജി​ല്ല​യി​ൽ ജീ​വ​ന​ക്കാ​രു​ടെ മേ​ഖ​ല​യി​ൽ അ​ഭൂ​ത​പൂ​ർ​വ്വ​മാ​യ പി​ന്തു​ണ.

വി​സ​മ്മ​ത പ​ത്രം ന​ൽ​കു​ന്ന​തി​ന് നി​ശ്ച​യി​ച്ചി​രു​ന്ന അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ​യു​ള്ള പ്രാ​ഥ​മി​ക ക​ണ​ക്ക് പ്ര​കാ​രം ജി​ല്ല​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന കേ​വ​ലം 13 ശ​ത​മാ​നം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടു​ള്ള​ത്. 357 സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും സം​ഘ​ട​നാ​ഭേ​ദ​മ​ന്യേ സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​യി.

സെ​പ്തം​ബ​ർ മാ​സ​ത്തെ ശ​മ്പ​ള​വി​ത​ര​ണ തീ​യയതി അ​ടു​ക്കു​മ്പോ​ഴേ​യ്ക്കും ഇ​പ്പോ​ൾ വി​സ​മ്മ​ത​പ​ത്രം ന​ൽ​കി​യി​ട്ടു​ള്ള കു​റേ​യ​ധി​കം ജീ​വ​ന​ക്കാ​ർ കൂ​ടി സാ​ല​റി ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​ക​ളാ​കു​ം. സാ​ല​റി ച​ല​ഞ്ച് വി​ജ​യി​പ്പി​ച്ച മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും എ​ൻ.​ജി.​ഒ. യൂ​ണി​യ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി സി. ​ഗാ​ഥ​യും ജോ​യി​ന്റ് കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ൻ. കൃ​ഷ്ണ​കു​മാ​റും അഭിനന്ദിച്ചു.

Related posts