കേരളത്തിലെ ട്രെയിന്‍ യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിനായി “ഓപ്പറേഷന് രക്ഷിത’യുമായി പോലീസ്. കേരള റെയില്‍വേ പോലീസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും ആംഡ് പോലീസും സംയുക്തമായി നടത്തുന്ന ദൗത്യമാണിത്.
സംസ്ഥാനത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായി ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും സ്റ്റേഷന് പരിസരങ്ങളിലും റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വര്‍ധിപ്പിക്കുകയും പരിശോധന കര്‍ശനമാക്കുകയും ചെയ്യും.
മദ്യപിച്ചോ മറ്റു ലഹരികള്‍ ഉപയോഗിച്ചോ റെയില്‍വേ സ്റ്റേഷന് കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും പിടിക്കപ്പെട്ടാല്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. ട്രെയിനുകളില്‍ മദ്യമോ മറ്റു ലഹരിയോ ഉപയോഗിച്ച് സ്ത്രീകള്‍ക്കും മറ്റു സഹയാത്രികര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതും കണക്കിലെടുത്താണ് “ഓപ്പറേഷന് രക്ഷിത’ നടപ്പിലാക്കിയിട്ടുള്ളത്

