ട്രാൻസ്‌ജെൻഡർ ഒരു ജാതിയായി പരിഗണിക്കില്ല; സുപ്രീം കോടതി

ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തെ പ്ര​ത്യേ​ക ജാ​തി​യാ​യി പ​രി​ഗ​ണി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തെ ജാ​തി സെ​ൻ​സ​സ് പ്ര​ക്രി​യ​യി​ൽ ജാ​തി പ​ട്ടി​ക​യി​ല്‍ പ്ര​ത്യേ​ക വി​ഭാ​ഗ​മാ​യി  ഉ​ള്‍​പ്പെ​ടു​ത്താ​നു​ള്ള ബി​ഹാ​ര്‍ സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ​യു​ള്ള ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം.

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ഒ​രി​ക്ക​ലും ഒ​രു ജാ​തി​യ​ല്ല. പു​രു​ഷ​ന്‍, സ്ത്രീ, ​ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ എ​ന്നി​ങ്ങ​നെ ഇ​പ്പോ​ള്‍ 3 കോ​ള​ങ്ങ​ളു​ണ്ട്. അ​തി​നാ​ല്‍ ഡാ​റ്റ ല​ഭ്യ​മാ​കു​മെ​ന്നും ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു.

ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​റു​ക​ള്‍​ക്കാ​യി ബി​ഹാ​ര്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക കോ​ളം ന​ല്‍​കി​യി​ട്ടു​ള്ള​തി​നാ​ല്‍ അ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ സം​സ്ഥാ​ന​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് ഹ​ര്‍​ജി ത​ള്ളി​ക്കൊ​ണ്ട് ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​റ​ഞ്ഞു.

പ്ര​ത്യേ​ക ജാ​തി എ​ന്ന നി​ല​യി​ല്‍ ന​ല്‍​കാ​നാ​വി​ല്ലെ​ന്നും മൂ​ന്നാം ലിം​ഗ​മെ​ന്ന നി​ല​യി​ല്‍ ചി​ല ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​മെ​ന്നും സു​പ്രീം കോ​ട​തി പ​റ​ഞ്ഞു.

Related posts

Leave a Comment