വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കി ! സിപിഎം നേതാക്കള്‍ക്കെതിരേ കേസ്; പ്രതികള്‍ ഒളിവില്‍…

വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ കേസ്.

സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ളപറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ. ബ്ലോക്ക് കമ്മിറ്റിയംഗം തെക്കെപറമ്പത്ത് ലിജീഷ് എന്നിവര്‍ക്കെതിരേയാണ് വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തത്.

മൂന്നു മാസം മുമ്പ് ആളില്ലാത്ത സമയം രാത്രി പതിനൊന്നോടെ വീടിന്റെ കതകു തള്ളിത്തുറന്ന് അകത്തുകയറിയ ബാബുരാജ് കൊല്ലുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി.

മൂന്നു തവണകൂടി ഇത്തരത്തില്‍ പീഡനം തുടര്‍ന്നുവെന്നും പിന്നീട് ഇയാള്‍ പറഞ്ഞറിഞ്ഞ് ഡിവൈഎഫ്ഐ. നേതാവ് ലിജീഷ് വീട്ടിലെത്തി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.

ഭീഷണി തുടര്‍ന്നതോടെ വീട്ടമ്മ ഭര്‍ത്താവിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് വടകര പോലീസില്‍ പരാതി നല്‍കിയത്.

വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. രണ്ടുപേരും ഒളിവിലാണെന്നു പോലീസ് പറഞ്ഞു. ഇരുവരെയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്നും സ്ഥാനങ്ങളില്‍നിന്നും പുറത്താക്കി.

Related posts

Leave a Comment