ഡ്രെയിനേജ് ‘പൊളിഞ്ഞ’തോടെ മലിനജലം പുറത്തേക്ക്; നിർമാതാവ് ‘മുങ്ങി’..!

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത ഡ്രൈ​നേ​ജ് നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. മ​ഴ പെ​യ്തു​തീ​ർ​ന്നീ​ട്ടും മ​ഴ​വെ​ള്ളം ഡ്രെ​യി​നേ​ജ് ഇ​ല്ലാ​ത്ത​തി​നാ​ൽ ദേ​ശീ​യ​പാ​ത സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്നു.

സൗ​ത്ത് ജം​ഗ്ഷ​നി​ൽ മേ​ൽ​പ്പാ​ല​ത്തി​ന​രി​കി​ലു​ള്ള സ​ർ​വീ​സ് റോ​ഡി​ലൂ​ടെ​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ർ​മി​ച്ച ഡ്രെയി​നേ​ജി​ൽ നി​ന്നാ​ണ് വെ​ള്ളം ക​വി​ഞ്ഞൊ​ഴു​കു​ന്ന​ത്.

ഡ്രൈ​നേ​ജ് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച ഭാ​ഗ​ത്തു​നി​ന്നാ​ണ് വെ​ള്ളം ഒ​ഴു​കി​പോ​കാ​നാ​കാ​തെ റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്ന​ത്. സ​ർ​വീ​സ് റോ​ഡി​ലൂ​ടെ ഒ​ഴു​കു​ന്ന വെ​ള്ളം ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്തു​ന്ന​ത്.

ഇ​തു​മൂ​ലം ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്കും ഈ ​പ​രി​സ​ര​ത്തെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്ത് ഏ​റെ ദൂ​രം ഡ്രൈ​നേ​ജ് നി​ർ​മി​ച്ചി​ട്ടി​ല്ല. തു​ട​ർ​ന്ന് ബ​സ് സ്റ്റാ​ൻ​ഡ് കോം​പ്ല​ക്സി​നു മു​ന്പി​ലാ​ണ് ഡ്രെയിനേ​ജ് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. ഇ​താ​ക​ട്ടെ ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. ഇ​തി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച് ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​രം വൃ​ത്തി​ഹീ​ന​മാ​ണ്.

അ​ടു​ത്ത കാ​ല​ത്ത് സ്ലാ​ബു​ക​ൾ ഇ​ട്ട് മൂ​ടി​യെ​ങ്കി​ലും ത​ക​ർ​ന്ന ഭി​ത്തി​ക​ൾ നി​ർ​മി​ക്കാ​തെ ഡ്രൈ​നേ​ജി​നു​മു​ക​ളി​ൽ സ്ലാ​ബ് ഇ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നാ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​വ​രാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്.

Related posts

Leave a Comment