ഡ്യൂപ്പില്ലാതെ ഞെട്ടിച്ച് തൃഷ

തെ​ന്നി​ന്ത്യ​ൻ താ​ര​സു​ന്ദ​രി തൃ​ഷ ത​ന്നെ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ തി​രു​ഘ്ന​നം. തൃ​ഷ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന പ​ര​മ​പ​ദം വി​ള​യാ​ട്ടി​ന്‍റെ സം​വി​ധാ​യ​ക​നാ​ണ് തി​രു​ഘ്ന​നം. ചി​ത്ര​ത്തി​ൽ ഡോ​ക്ട​റു​ടെ വേ​ഷ​മാ​ണ് തൃ​ഷ ചെ​യ്യു​ന്ന​ത്. ഡോ​ക്ട​റെ ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ത​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​തും തു​ട​ർ​ന്ന് തൃ​ഷ​യു​ടെ ക​ഥാ​പാ​ത്രം അ​വ​രി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​മൊ​ക്കെ​യാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

ഈ ​രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​പ്പോ​ൾ തൃ​ഷ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യെ​ല്ലാം അ​ദ്ഭു​ത​പ്പെ​ടു​ത്തി​യാ​ണ് അ​ഭി​ന​യി​ച്ച​ത്. സം​ഘ​ട്ട​ന​രം​ഗ​ങ്ങ​ളി​ൽ ഡ്യൂ​പ്പി​നെ​പ്പോ​ലും ഉ​പ​യോ​ഗി​ക്കാ​തെ സ്വ​ന്ത​മാ​യി​ട്ടാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. അ​തും ആ​ക്ഷ​ൻ രം​ഗ​ത്ത് അ​ഭി​ന​യി​ച്ച് മെ​യ്‌‌വഴ​ക്കം വ​ന്ന താ​ര​ത്തെ​പ്പോ​ലെ. ഡ്യൂ​പ്പി​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന് സം​വി​ധാ​യ​ക​ൻ പ​ല ത​വ​ണ തൃ​ഷ​യോ​ട് പ​റ​ഞ്ഞു, എ​ന്നി​ട്ടും തൃ​ഷ സ​മ്മി​തി​ച്ചി​ല്ല. എ​ല്ലാ​വ​രെ​യും അ​ന്പ​ര​പ്പി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് തൃ​ഷ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​തെ​ന്നാ​ണ് തി​രു​ഘ്ന​നം പ​റ​യു​ന്ന​ത്. ത​ന്നെ അ​ദ്ഭൂ​ത​പ്പെ​ടു​ത്തു​ന്ന അ​ഭി​ന​യ​വും പെ​രു​മാ​റ്റ​വു​മാ​യി​രു​ന്നു തൃ​ഷ​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​തെ​ന്ന് സം​വി​ധാ​യ​ക​ൻ തി​രു​ഘ്ന​നം പ​റ​ഞ്ഞു.

Related posts