ആ​ദി​വാ​സി ക്ഷേ​മ​ത്തി​ൽ സ​ർ​ക്കാ​രിന്‍റെ  അവഗണന തുടരുന്നു; വൈദ്യുതി കുടിശിക ചാർജ് ട്രൈ​ബ​ൽ വെ​ൽ​ഫേ​ർ ബോ​ർ​ഡ്   അടച്ചില്ല;  വ​ന​വാ​സി ഊരു​ക​ൾ ഇരുട്ടിലായി

അ​ഗ​ളി: വ​ന​വാ​സി ഊ​രു​ക​ൾ സ​ർ​ക്കാ​ർ ഇ​രു​ട്ടി​ലാ​ക്കി ആ​ദി​വാ​സി​ക​ളോ​ട് ക​പ​ട​സ്നേ​ഹം കാ​ണി​ക്കു​ക​യാ​ണെ​ന്ന് കേ​ര​ള വ​ന​വാ​സി വി​കാ​സ​കേ​ന്ദ്രം ആ​രോ​പി​ച്ചു. അ​ട്ട​പ്പാ​ടി വ​ന​വാ​സി ഉ​രു​ക​ളി​ൽ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചു. വൈ​ദ്യു​തി​ചാ​ർ​ജി​ന​ത്തി​ൽ കു​ടി​ശ്ശി​ക വ​രു​ത്തി​യ​തി​നാ​ലാ​ണ് ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ആ​ദി​വാ​സി ഉൗ​രു​ക​ളി​ലു​ള്ള വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​ചാ​ർ​ജ് കേ​ര​ള ആ​ദി​വാ​സി ക്ഷേ​മ വ​കു​പ്പാ​ണ് അ​ട​ച്ചു​വ​ന്നി​രു​ന്ന​ത്. ഭീ​മ​മാ​യ തു​ക ട്രൈ​ബ​ൽ വെ​ൽ​ഫേ​ർ ബോ​ർ​ഡ് കു​ടി​ശി​ക വ​രു​ത്തി​യ​തി​നാ​ലാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ന്ന​ത്. കു​ടി​ശ്ശി​ക അ​ട​ക്കു​ന്ന​തി​നു​ള്ള തു​ട​ർ​നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും ട്രൈ​ബ​ൽ വെ​ൽ​ഫേ​ർ ബോ​ർ​ഡ് അ​വ​ഗ​ണി​ച്ച​തി​നാ​ലാ​ണ് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

2014 ഡി​സം​ബ​റി​നു ശേ​ഷം വൈ​ദ്യു​തി ചാ​ർ​ജ് അ​ട​ച്ചി​ട്ടി​ല്ല. ആ​ദി​വാ​സി ക്ഷേ​മ​ത്തി​ൽ സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന അ​ശ്ര​ദ്ധ​യു​ടെ​യും,അ​വ​ഗ​ണ​ന​യു​ടെ​യും ഏ​റ്റ​വും പു​തി​യ ഉ​ദാ​ഹ​ര​ണ​മാ​ണ് ഇ​ത്. ശ്ര​ദ്ധി​ച്ചാ​ൽ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്ന ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി എ​ടു​ക്കേ​ണ്ട​താ​ണ്.

കു​ട്ടി​ക​ളു​ടെ വി​ദ്യ​ഭ്യാ​സ കാ​ര്യ​ങ്ങ​ളി​ൽ കോ​ട്ടം​വ​രു​ത്തു​ന്ന​താ​ണ് ഇ​ത്ത​രം ന​ട​പ​ടി​ക​ൾ. ബ​ന്ധ​പ്പെ​ട്ട​വ​ർ അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ട്ട് ഇ​തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വ​ന​വാ​സി​ക​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്തി​രി​യ​ണ​മെ​ന്നും കേ​ര​ള​വ​ന​വാ​സി വി​കാ​സ കേ​ന്ദ്രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​പി .മു​ര​ളീ​ധ​ര​ൻ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts