ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി സംസാരിക്കാൻ താനും ആകാംഷയോടെ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. “പ്രിയ സുഹൃത്ത്” എന്ന് മോദിയെ വിശേഷിപ്പിച്ച ട്രംപിന്റെ അനുരഞ്ജന പോസ്റ്റിന് മറുപടിയായാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്തംഭിച്ച വ്യാപാര ചർച്ചകളിൽ പുതിയൊരു ചലനാത്മകതയുണ്ടാകുമെന്ന് അദ്ദേഹം സൂചന നൽകി.
“ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണ്,” പ്രധാനമന്ത്രി മോദി എക്സിൽ എഴുതി. “നമ്മുടെ വ്യാപാര ചർച്ചകൾ ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകൾ അഴിച്ചുവിടുന്നതിന് വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. -” മോദി എക്സിൽ കുറിച്ചു.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ തുടരുകയാണെന്നും ഒടുവിൽ ഒരു വഴിത്തിരിവുണ്ടാകുമെന്ന് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായും ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പറഞ്ഞതിനു മണിക്കൂറുകൾക്ക് ശേഷമാണ് മോദിയുടെ പ്രതികരണമുണ്ടായത്.