വാഷിംഗ്ടൺ: യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾക്ക് ജൂൺ ഒന്നു മുതൽ അന്‍പതു ശതമാനം തീരുവ ചുമത്തുമെന്ന തീരുമാനത്തിൽനിന്ന് തത്കാലം പിന്മാറി അമേരിക്ക. തീരുവ ചുമത്തുന്നത് ജൂലൈ ഒന്പതുവരെ നീട്ടിയതായി പ്രസിഡന്റ് ഡൊണൾഡ് ട്രംപ്.
യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റുമായുള്ള ചർച്ചകളിലാണു തീരുവ വിഷയത്തിൽ തീരുമാനം. വ്യാപാര കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്ന ആവശ്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്.
യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര ചർച്ചകളിൽ പുരോഗതിയില്ലെന്നും തീരുവ ചുമത്തലുമായി മുന്നോട്ടു പോകുമെന്നും ട്രംപ് പറഞ്ഞിരുന്നു. അതേസമയം, അടുത്തമാസം ഒന്നുമുതിൽ തീരുവ ചുമത്തുമെന്ന ധാരണയിൽ യുഎസ് സ്റ്റോക്ക് മാർക്കറ്റ് കുത്തനെ ഇടിഞ്ഞിരുന്നു. യൂറോപ്യൻ ഓഹരി വിപണികളിലും വലിയ നഷ്ടം രേഖപ്പെടുത്തി.
രാജ്യത്തിനു പുറത്തു നിർമാണം നടത്തുന്ന ഐഫോൺ, സാംസംഗ് ഉൾപ്പെടെയുള്ള കമ്പനികൾക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ, അമേരിക്കയിലാണ് നിര്‍മാണമെങ്കില്‍ തീരുവ ചുമത്തില്ലെന്നും ട്രംപ്.