ഡാ​റ്റ സു​ര​ക്ഷി​ത​ത്വം: ‘സ​മ്പൂ​ര്‍​ണ’ പോ​ര്‍​ട്ട​ലി​ല്‍ ലോ​ഗി​ന്‍ ചെ​യ്യാ​ന്‍ ഇ​നി ഒ​ടി​പി​യും

കൊ​ച്ചി: വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ഇ​നി ലോ​ഗി​ന്‍ ചെ​യ്യു​ന്ന​തി​ന് പാ​സ്‌​വേ​ര്‍​ഡി​നു പു​റ​മേ ഒ​ടി​പി​യും ന​ല്‍​ക​ണം. 28 മു​ത​ല്‍ ഇ​ത് ന​ട​പ്പി​ലാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. “സ​മ്പൂ​ര്‍​ണ’ പോ​ര്‍​ട്ട​ലി​ലെ ഡാ​റ്റ സു​ര​ക്ഷ​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് ടു ഫാ​ക്ട​ര്‍ ഓ​ഥ​ന്‍റി​ക്കേ​ഷ​ന്‍ (പാ​സ് വേ​ര്‍​ഡ്, ഒ​ടി​പി) സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ന്ന​ത്.

ഒ​രു വി​ദ്യാ​ര്‍​ഥി​യെ സം​ബ​ന്ധി​ക്കു​ന്ന മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ലി​ല്‍ ഉ​ണ്ടാ​കും. കു​ട്ടി​യു​ടെ അ​ഡ്മി​ഷ​ന്‍ എ​ടു​ക്കു​ന്ന​തും വി​ടു​ത​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കു​ന്ന​തും സ​മ്പൂ​ര്‍​ണ പോ​ര്‍​ട്ട​ല്‍ വ​ഴി​യാ​ണ്.

പ്ര​ഥ​മാ​ധ്യാ​പ​ക​ര്‍, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍, ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍​മാ​ര്‍, വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍​മാ​ര്‍, സം​സ്ഥാ​ന​ത​ല ഓ​ഫീ​സ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​മ്പൂ​ര്‍​ണ​യി​ല്‍ ലോ​ഗി​ന്‍ ചെ​യ്യു​മ്പോ​ള്‍ മൊ​ബൈ​ലി​ലോ ഇ ​മെ​യി​ലി​ലോ ല​ഭി​ക്കു​ന്ന ഒ​ടി​പി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​ത്ര​മേ ഇ​നി മു​ത​ല്‍ ലോ​ഗി​ന്‍ സാ​ധ്യ​മാ​കു​ക​യു​ള്ളു.

അ​തു​കൊ​ണ്ടു​ത​ന്നെ “സ​മ്പൂ​ര്‍​ണ’ യി​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​വ​ര​വ​രു​ടെ മൊ​ബൈ​ല്‍ ന​മ്പ​റും ഇ ​മെ​യി​ല്‍ വി​ലാ​സ​വും കൃ​ത്യ​മാ​ക്കേ​ണ്ട​തു​ണ്ടെ​ന്ന് പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​ടെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

സ്വ​ന്തം ലേ​ഖി​ക

Related posts

Leave a Comment